എഐസിസി പുനഃസംഘടനയില്‍ ജനറല്‍ സെക്രടെറി പദവിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും

ന്യൂഡെല്‍ഹി: (www.kvartha.com 09.09.2021) എഐസിസി പുനഃസംഘടനയില്‍ ജനറല്‍ സെക്രടെറി പദവിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും. ഇതുസംബന്ധിച്ച് സൂചന നല്‍കി കോണ്‍ഗ്രസ് ഹൈകമാന്‍ഡ്. എഴുപത്തിയേഴുകാരനായ ഉമ്മന്‍ചാണ്ടിയെ പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കുമെന്നാണ് ഡെല്‍ഹിയില്‍ നിന്നും പുറത്തുവരുന്ന സൂചനകള്‍. 

2018ലാണ് ഉമ്മന്‍ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രടെറിയായി ചുമതലയേറ്റത്. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് അവിടെ മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചതുമില്ല.

അതേസമയം മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ എഐസിസി ജനറല്‍ സെക്രടെറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. മുന്‍പും കേന്ദ്ര നേതൃത്വത്തില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ച മുല്ലപ്പള്ളിക്ക് പദവി നല്‍കുന്നത് ഹൈകമാന്‍ഡിന്റെ സജീവമായി പരിഗണനയിലുണ്ടെന്നും റിപോര്‍ടുണ്ട്. നേരത്തെ എഐസിസി ജോ സെക്രടെറി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ തുടങ്ങിയ പദവികളും മുല്ലപ്പള്ളി വഹിച്ചിട്ടുണ്ട്.

അതിനിടെ രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അത്തരത്തിലുള്ള റിപോര്‍ടസൂചനകളൊന്നും തന്നെ ഇപ്പോള്‍ ഡെല്‍ഹിയില്‍ നിന്നും ലഭിക്കുന്നില്ല. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി പരസ്യമായി തുറന്നുപറഞ്ഞാതാണ് രമേശ് ചെന്നിത്തലയ്ക്ക് വിനയായതെന്നാണ് സൂചന.

ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആദ്യം പ്രതികരിച്ചത് ഉമ്മന്‍ ചാണ്ടിയാണെങ്കിലും രൂക്ഷമായ വിമര്‍ശനം നടത്തിയത് രമേശ് ചെന്നിത്തലയായിരുന്നു.

High command not to consider Oommen Chandy in key positions in AICC, New Delhi, News, Oommen Chandy, Ramesh Chennithala, AICC, DCC, National, Politics

Keywords: High command not to consider Oommen Chandy in key positions in AICC, New Delhi, News, Oommen Chandy, Ramesh Chennithala, AICC, DCC, National, Politics.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?