ആഘോഷങ്ങൾ വീട്ടിനുള്ളിൽ'; കോവിഡ് മൂന്നാംതരംഗത്തെ കരുതലോടെ നേരിടാൻ വിലക്കുകൾ നീട്ടി തമിഴ്നാട്
ചെന്നൈ: (www.kvartha.com 10.09.2021) കോവിഡ് മൂന്നാം തരംഗത്തെ സൂക്ഷമതയോടെ നേരിടാൻ വിലക്കുകൾ കർശനമാക്കി തമിഴ്നാട് സർക്കാർ. ഉത്സവങ്ങളും മറ്റു ആഘോഷങ്ങളുമെല്ലാം വീട്ടിൽ തന്നെ ആഘോഷിച്ചാൽ മതിയെന്ന് തമിഴ്നാട് സർകാർ പ്രഖ്യാപിക്കുകയും ഒക്ടോബർ 31 വരെ നിയന്ത്രണം കർശനമാക്കുകയും ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു.
മത സാംസ്കാരിക രാഷ്ട്രീയ പരിപാടികൾക്കുൾപെടെയാണ് വിലക്ക്. കോവിഡ് വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്താണ് സർകാരിന്റെ ഈ നീക്കം.
കേരളത്തിൽ കോവിഡ് കുറയാത്തതും നിപാ വൈറസ് കണ്ടെത്തിയതുമാണ് വിലക്കുകൾ നീട്ടാൻ കാരണമായത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മൂന്നാം തരംഗമുണ്ടായേക്കുമെന്ന കേന്ദ്രസർകാരിന്റെ മുന്നറിയിപ്പുകൂടി കണക്കിലെടുത്താണ് ഈ നടപടി.
സെപ്തംബർ 9ന് പുതുതായി 1596 പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. 21 പേർ മരിക്കുകയൂം ചെയ്‌തു. 1534 പേർ കോവിഡ് മുക്തരായി. ആകെ 16221 പേരാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 35094 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
< !- START disable copy paste -->
Powered by Info News For You

Keywords: Chennai, Tamilnadu, India, Religion, Festival, COVID-19, Home, Goverment "Celebrate At Home": Tamil Nadu Extends Festival Ban Amid 3rd Wave Fears.
Powered by Info News For You

Comments
Post a Comment