തിരക്കേറിയ റോഡില്‍ കൂടി അഭ്യാസം; അമിത വേഗതയില്‍ പാഞ്ഞ സ്‌പോര്‍ട്‌സ് കാറിന്റെ വശത്ത് ടേപ് കൊണ്ട് ചുറ്റിയനിലയില്‍ ഞെട്ടിക്കുന്ന പ്രകടനം കാണിച്ച റഷ്യന്‍ വ്‌ലോഗര്‍ വെട്ടിലായി, വിഡിയോ
മോസ്‌കോ: (www.kvartha.com 05.09.2021) തിരക്കേറിയ റോഡില്‍ കൂടി അഭ്യാസപ്രകടനം കാണിച്ച റഷ്യന്‍ വ്‌ലോഗര്‍ക്കെതിരെ നടപടി. അമിത വേഗതയില്‍ പാഞ്ഞ സ്‌പോര്‍ട്‌സ് കാറിന്റെ വശത്ത് ടേപ് കൊണ്ട് ചുറ്റിയനിലയില്‍ ഞെട്ടിക്കുന്ന അഭ്യാസപ്രകടനമാണ് റഷ്യന്‍ വ്‌ലോഗര്‍ കാണിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായി.
റോഡില്‍ സാഹസം കാണിച്ചതിന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലോഗറായ ഡാനില്‍ മ്യാസ്‌നികോവിനാണ് പിഴ ചുമത്തിയത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് 5 ദിവസത്തേക്ക് റിമാന്‍ഡിലാക്കി.
റഷ്യയിലെ സോചിയിലെ റോഡിലായിരുന്നു അഭ്യാസപ്രകടനം. കയര്‍ കൊണ്ട് ചുറ്റിയ ശേഷം പശയുള്ള ടേപ് ഉപയോഗിച്ചാണ് കാറിന്റെ വലത് വശത്ത് ചുറ്റിയത്. കൈകള്‍ ഉയര്‍ത്തിക്കാണിച്ച് ഡാനില്‍ ആവേശം കൊള്ളുന്നതും വിഡിയോയില്‍ കാണാം. 3 ദിവസം മുമ്പ് പങ്കുവെച്ച വിഡിയോ ഇതിനോടകം രണ്ടരലക്ഷത്തിലേറെ പേരാണ് കണ്ടത്.
ഇന്‍സ്റ്റഗ്രാമിലെ തന്റെ 8 ലക്ഷത്തോളം വരുന്ന ഫോളോവേഴ്‌സിനെ ആവേശം കൊള്ളിക്കാനായി ഡാനില്‍ പങ്കുവച്ച വിഡിയോ വൈറലായി. പിന്നാലെ താരം വെട്ടിലുമായി. മഞ്ഞ നിറത്തിലുള്ള ഷെവര്‍ലെ കാമരോ കാര്‍ 112 മൈല്‍ വേഗതയിലാണ് പാഞ്ഞതെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു.
Powered by Info News For You


Comments
Post a Comment