യു എസ് ഓപെണില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിചിനെ പരാജയപ്പെടുത്തി ഡാനിയല്‍ മെദ്‍വദേവിന്‍റെ കന്നി കിരീടം
ന്യൂയോർക്: (www.kvartha.com 13.09.2021) യു എസ് ഓപെണില്‍ ഡാനിയല്‍ മെദ്‍വദേവിന്‍റെ കന്നി കിരീടം. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപെടുത്തിയാണ് താരം കന്നി കിരീടത്തിൽ മുത്തമിട്ടത്.
ഫൈനൽ മത്സരത്തിലെ തോല്‍വിയോടെ ദ്യോകോവിചിന്‍റെ കലൻഡര്‍ സ്ലാം സ്വപ്നങ്ങൾ അസ്തമിച്ചു. ഈ കിരീടം സ്വന്തമാക്കിരുന്നെങ്കിൽ കലൻഡര്‍ സ്ലാം കാരസ്ഥാമാക്കുന്ന മൂന്നാമത്തെ പുരുഷ താരമെന്ന നേട്ടം നൊവാക് ദ്യോകോവിച് സ്വന്തമാക്കി. അതിനൊപ്പം കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമെന്ന അപൂര്‍വ നേട്ടവും താരത്തിന്റെ പേരിൽ കുറിച്ചെനെ .
എന്നാല്‍ രണ്ടാം യു എസ് ഓപെൺ ഫൈനൽ മാത്രം കളിക്കുന്ന ഡാനിയല്‍ മെദ്‍വദേവ് എന്ന 25 കാരന് മുന്നിൽ നൊവാക് ദ്യോകോവിചിന് ജയം കാണാനായില്ല.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment