പൊലീസുകാർക്കിടയിൽ കോവിഡ് വ്യാപനം കൂടുന്നു; ഡ്യൂടിക്ക് നിയോഗിക്കാൻ ആളില്ലാത്ത അവസ്ഥ
എറണാകുളം: (www.kvartha.com 08.09.2021) ജില്ലയിൽ പൊലീസുകാർക്കിടയിൽ കോവിഡ് വ്യാപനം കൂടുന്നു. 120-ഓളം പൊലീസുകാർക്കാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ കോവിഡ് പിടിപെട്ടത്. ഞാറയ്ക്കൽ സ്റ്റേഷൻ, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിലാണ് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇത് മൂലം പല സ്റ്റേഷനുകളിലും ഡ്യൂടിക്ക് പൊലീസ് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്.
കേരളത്തിൽ 25,772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപോൾ ജില്ലയിൽ 3194 പേർക്കാണ് രോഗബാധ റിപോർട് ചെയ്തത്.
അതേസമയം കോവിഡ് സാഹചര്യത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ ചൊവ്വാഴ്ച സർകാർ തീരുമാനിച്ചിരുന്നു. രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
Keywords: COVID-19, News, Kerala, Ernakulam, Police, Lockdown, Pinarayi Vijayan, Ministers, Press meet, Covid outbreak intensifies among police Kerala.
Powered by Info News For You

Comments
Post a Comment