ഏപ്രില്‍ മാസത്തില്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍സെകന്‍ഡറി പരീക്ഷകള്‍ക്കിടെ നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചതായി വിവരാവകാശ രേഖ
തിരുവനന്തപുരം: (www.kvartha.com 04.09.2021) പരീക്ഷകള്‍ക്കിടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചതായി വിവരാവകാശ രേഖ. ഏപ്രില്‍ മാസത്തില്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍സെകന്‍ഡറി പരീക്ഷകള്‍ക്കിക്കിടയിലും ശേഷവും നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കോവിഡ് ബാധിച്ചവരുടെ ക്രോഡീകരിച്ച കണക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലില്ലാത്തതിനാല്‍ മേഖലാ ഓഫിസുകളിലേക്ക് അയച്ചെങ്കിലും അവിടെ കണക്ക് ലഭ്യമായിരുന്നില്ല. മേഖലാ ഓഫിസുകള്‍ സ്‌കൂളുകളിലേക്ക് നല്‍കിയ നിര്‍ദേശം അനുസരിച്ച് സ്‌കൂളുകളില്‍നിന്ന് നല്‍കിയ മറുപടിയിലാണ് നിരവധി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോവിഡ് ബാധിച്ചതിന് സ്ഥിരീകരണം ഉണ്ടായത്.
2021 ഏപ്രില്‍ 8 മുതല്‍ 26 വരെ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി പരീക്ഷയെഴുതിയത് 4.46 ലക്ഷം പേരാണ്. 28,565 വിദ്യാര്‍ഥികള്‍ വി എച് എസ് ഇ പരീക്ഷ എഴുതി. ഇതിനോടൊപ്പമായിരുന്നു എസ് എസ് എല്‍ സി പരീക്ഷയും. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെയായിരുന്നു പരീക്ഷ.
വിവരാവകാശ നിയമപ്രകാരം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലേക്ക് കൊടുത്ത അപേക്ഷ ജൂലൈ 8ന് പൊതുവിദ്യാഭ്യാസ വകുപ്പ് (എസ് സി) പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ കൊടുത്തെങ്കിലും വിവരം ലഭ്യമായില്ല. പരീക്ഷാ വിഭാഗം വിവിധ മേഖല ഓഫിസുകളിലേക്ക് വിവരശേഖരണത്തിനായി നിര്‍ദേശം നല്‍കിയെങ്കിലും അവിടെയും കണക്കുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ സ്‌കൂളുകളില്‍ അന്വേഷിച്ചപ്പോഴാണ് വിവരം കിട്ടിയത്. എന്നാല്‍ കേരളത്തിലെ ഓരോ സ്‌കൂളില്‍നിന്നും ലഭിക്കുന്ന മറുപടികള്‍ ക്രോഡീകരിച്ചാല്‍ മാത്രമേ എത്രപേര്‍ക്ക് കോവിഡ് ബാധിച്ചെന്ന് കണ്ടെത്താനാകൂ.
അതേസമയം കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സെപ്റ്റംബര്‍ 6നാണ് പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്.
Powered by Info News For You

Comments
Post a Comment