അന്റോയിന്‍ ഗ്രീസ്മാന്‍ ബാര്‍സലോണ വിട്ടു; അത്ലറ്റികോ മാഡ്രിഡില്‍ തിരിച്ചെത്തി
ബാര്‍സലോണ: (www.kvartha.com 01.09.2021) ഫ്രഞ്ച് സുപെര്‍ സ്ട്രൈകര്‍ അന്റോയിന്‍ ഗ്രീസ്മാന്‍ ബാര്‍സലോണ വിട്ടു. അന്റോയിന്‍ ഗ്രീസ്മാന്‍ തന്റെ മുന്‍ ക്ലബായ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് മടങ്ങിയത്. ലാ ലിഗയിലെ താരക്കൈമാറ്റത്തിന്റെ അവസാന മണിക്കൂറിലാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച കൂടുമാറ്റം നടന്നത്.
10 ദശദക്ഷം യൂറോ ട്രാന്‍സ്ഫര്‍ ഫീസായി നല്‍കി ലോണ്‍ അടിസ്ഥാനത്തിലാണ് ഗ്രീസ്മാനെ അത്‌ലറ്റികോ സ്വന്തമാക്കിയത്. 2022 ജൂണ്‍ വരെയാണ് ലോണ്‍ കാലാവധി. അടുത്ത വര്‍ഷം താരത്തിന്റെ കരാര്‍ നീട്ടാനും 40 ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍ ഫീ നല്‍കി അത്ലറ്റികോ മാഡ്രിഡിന് താരത്തെ സ്വന്തമാക്കാനും സാധിക്കും. അത്ലറ്റികോ മാഡ്രിഡ് തന്നെയായിരിക്കും താരത്തിന്റെ മുഴുവന്‍ വേതനം നല്‍കുക.
രണ്ട് സീസണുകള്‍ക്ക് മുന്‍പാണ് ഗ്രീസ്മാന്‍ അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് ബാഴ്‌സയിലെത്തിയത്. രണ്ട് കൊല്ലം ടീമില്‍ കളിച്ചിട്ടും കാര്യമായ പ്രകടന മികവ് പുറത്തെടുക്കാത്തതും ഗ്രീസ്മാന്റെ വേതനവും പ്രശ്‌നമായതോടെയാണ് ക്ലബ് ഈ നീക്കത്തിന് തയ്യാറായത്. 120 ദശലക്ഷം യൂറോയ്ക്ക് 2019 ല്‍ ഒപ്പിട്ടതിന് ശേഷം അവരുടെ ഏറ്റവും വലിയ വരുമാനക്കാരില്‍ ഒരാളാണ് ഗ്രീസ്മാന്‍.
ഇതോടെ 12 മാസം മുമ്പ് ബാഴ്സയില്‍ നിന്ന് അത്ലറ്റികോയിലേക്ക് പോയ ലൂയിസ് സുവാരസിനൊപ്പം ഗ്രീസ്മാന് വീണ്ടും കളിക്കാന്‍ സാധിക്കും. ഗ്രീസ്മാന്‍ തന്റെ ബാര്‍സിലോണയ്ക്ക് വേണ്ടി രണ്ട് സീസണുകളിലായി 102 മത്സരങ്ങളില്‍ 35 ഗോളുകളും 17 അസിസ്റ്റുകളുമാണ് നേടിയത്. ഈ സീസണില്‍ ബാര്‍സിലോണക്ക് വേണ്ടി ആദ്യ മൂന്ന് മത്സരങ്ങളിലും ഗ്രീസ്മാന്‍ കളിച്ചിരുന്നു.
മെസി പോയതിനു പിന്നാലെ ബാര്‍സ താരക്കൈമാറ്റ വിപണിയില്‍ സജീവമായി ഇടപെടുകയാണ്. പ്രതിഭാധനരായ യുവതാരങ്ങളെയൊക്കെ ബാഴ്‌സ വിറ്റഴിച്ചു. കഴിഞ്ഞ സീസണില്‍ ക്ലബിലെത്തിയ എമേഴ്‌സണ്‍ റോയല്‍, യൂത് ടീം മുതല്‍ ക്ലബിനൊപ്പം ഉണ്ടായിരുന്ന ഇലായിഷ് മോറിബ, ജൂനിയര്‍ ഫിര്‍പോ, ജീന്‍ ക്ലയര്‍-ടോഡിബോ, ലാ മാസിയ പ്രൊഡക്ട് കാല്‍സ് അലേന എന്നിവരൊക്കെ ക്ലബ് വിട്ടു. യുവ ഫോര്‍വേഡ് റെയ് മെനാജ്, വിങ്ങര്‍ ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ തുടങ്ങിയവര്‍ വായ്പാടിസ്ഥാനത്തില്‍ ടീം വിട്ടു. അതേസമയം, ചില മികച്ച താരങ്ങളെയും ബാഴ്‌സ ടീമില്‍ എത്തിച്ചിട്ടുമുണ്ട്. മെംഫിസ് ഡിപായ്, സെര്‍ജിയോ അഗ്യൂറോ, എറിക് ഗാര്‍ഷ്യ, യുസുഫ് ഡെമിര്‍ എന്നിവരെയാണ് ബാര്‍സലോണ ഈ സീസണില്‍ സ്വന്തമാക്കിയത്.
Powered by Info News For You

Keywords: News, international, Football, Football Player, Barcelona, Return, Europe, Time, Registration, Player, Antoine Griezmann leaves Barcelona, returns to Atletico Madrid.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment