കുട്ടികളുടെ മുമ്പിൽ വെച്ച് രക്ഷിതാക്കളെ തല്ലിച്ചതച്ച പൊലീസിനെതിരെ മനുഷ്യവകാശ കമീഷൻ കേസെടുക്കണമെന്ന് യൂത് ലീഗ്
ഉദുമ: (www.kasargodvartha.com 19.09.2021) കോട്ടിക്കുളത്ത് ഹോടെലിനകത്ത് കയറി കുട്ടികളുടെ മുമ്പിൽ വെച്ച് രക്ഷിതാക്കളെ തല്ലിച്ചതച്ച സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യവകാശ കമീഷൻ കേസെടുക്കണമെന്ന് മുസ്ലിം യൂത് ലീഗ് ഉദുമ മണ്ഡലം കമിറ്റി ആവശ്യപ്പെട്ടു.
സമയം കഴിഞ്ഞ് ഹോടെൽ തുറന്നാൽ ഉടമക്കെതിരെ പിഴ ഈടാക്കാനുള്ള നിയമമുണ്ടായിരിക്കെ ഹോടെലിനകത്ത് കയറി ജീവനക്കാരെയും ഭക്ഷണം കഴിക്കാൻ വന്നവരെയും തല്ലി നരനായാട്ട് നടത്തിയ പൊലീസ് നടപടി പ്രതിഷേധർഹമാണെന്നും യൂത് ലീഗ് കുറ്റപ്പെടുത്തി.
ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ബേക്കൽ ഡി വൈ എസ് പിയെ കണ്ട് യൂത് ലീഗ് നേതാക്കൾ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി നേതാക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്തു.
സംസ്ഥാന കമിറ്റി അംഗം ടി ഡി കബീർ, ജില്ല ട്രഷറർ എം ബി ശാനവാസ്, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് അങ്കക്കളരി, മണ്ഡലം ജനറൽ സെക്രടറി ഖാദർ ആലൂർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Case, Committee, Muslim Youth League, Uduma, Police, Hotel, Bekal, DYSP, State, President, Secretary, Youth League wants Human Rights Commission to file a case against the police.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment