ശവപ്പെട്ടികളില്‍ പുതപ്പിച്ച് യുഎസ്, നാറ്റോ പതാകകള്‍; യുഎസ് പിന്‍മാറ്റം ആഘോഷിച്ച് താലിബാന്‍ അനുഭാവികള്‍, ചിത്രങ്ങള്‍ പുറത്തുവന്നു


കാബൂള്‍: (www.kvartha.com 01.08.2021) തിങ്കളാഴ്ച കാബൂള്‍ സമയം അര്‍ധരാത്രിക്ക് ഒരു മിനിറ്റ് മുമ്പ് ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് യുഎസ് വ്യോമസേനയുടെ സി-17 വിമാനം അവസാന സൈനികനെയും വഹിച്ച് മടങ്ങിയതോടെ അഫ്ഗാനിസ്ഥാനിലെ യുഎസ് പിന്‍മാറ്റം ആഘോഷിച്ച് താലിബാന്‍ അനുഭാവികള്‍. ഇതോടെ കാബൂള്‍ വിമാനത്താവളം പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലായി.

നഗരത്തില്‍ വെടിപൊട്ടിച്ചായിരുന്നു അര്‍ധരാത്രിക്കുശേഷം പുലര്‍ച്ചെവരെ നീണ്ട ആഘോഷം. കിഴക്കന്‍ നഗരമായ കോസ്റ്റില്‍ യുഎസ്, നാറ്റോ പതാകകള്‍ പുതപ്പിച്ച ശവപ്പെട്ടിയുമായായിരുന്നു ആഘോഷങ്ങള്‍. ബ്രിടന്‍, ഫ്രാന്‍സ് രാജ്യങ്ങളുടെ പതാകകള്‍ പുതപ്പിച്ച ശവപ്പെട്ടിയുമായി തോക്കുകളും താലിബാന്‍ പതാകയും മുകളിലേക്കുയര്‍ത്തി ആള്‍ക്കൂട്ടം തെരുവില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. 

News, World, International, Afghanistan, Kabul, USA, Flight, Trending, Taliban supporters hold mock US funeral as troops leave Afghanistan


'ഓഗസ്റ്റ് 31 ഞങ്ങളുടെ സ്വാതന്ത്ര്യ ദിനമാണ്. ഈ ദിവസമാണ് അമേരികന്‍, നാറ്റോ സേനകള്‍ അഫ്ഗാനിസ്ഥാനില്‍നിന്നു പോയത്' താലിബാന്‍ അംഗം ക്വരി സയീദ് ഖോസ്തി ഒരു പ്രാദേശിക ചാനലിനോടു പറഞ്ഞു. കാബൂളില്‍ ആഘോഷങ്ങളുടെ ഭാഗമായി ചിലര്‍ ആകാശത്തേക്കു വെടിവയ്ക്കുന്ന വിഡിയോ ദൃശ്യവും പുറത്തുവന്നു. 

ആഗസ്റ്റ് 31നകം എല്ലാ സൈനികരെയും പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രഖ്യാപനമാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. കടുത്ത സുരക്ഷാ ഭീഷണിക്കിടെ അതിവേഗത്തിലായിരുന്നു ഒഴിപ്പിക്കല്‍. കാബൂള്‍ വിമാനത്താവളത്തിലും പരിസരങ്ങളിലും രണ്ടു തവണ ആക്രമണം നടന്നു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നിട്ടും പിന്മാറ്റം പൂര്‍ത്തിയാക്കാനായത് സന്തോഷകരമാണെന്ന് യുഎസ് പറയുന്നു. 

Keywords: News, World, International, Afghanistan, Kabul, USA, Flight, Trending, Taliban supporters hold mock US funeral as troops leave Afghanistan

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?