സമയത്ത് ചികിത്സ കിട്ടാതെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം കാസർകോട്ടെന്ന് സർകാർ കണക്കുകൾ; വിരൽ ചൂണ്ടുന്നത് ആരോഗ്യമേഖലയിലെ അവഗണനയിലേക്ക്
കാസർകോട്: (www.kasargodvartha.com 16.09.2021) സമയത്ത് ചികിത്സ കിട്ടാതെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപോർട് ചെയ്തത് കാസർകോട്ടെന്ന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വിരൽ ചൂണ്ടുന്നത് ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന അവഗണയിലേക്ക്. യഥാസമയം ആശുപത്രിയിൽ എത്താത്തത് മൂലം മരണപ്പെട്ടവരിൽ 35.32 ശതമാനവും കാസർകോട്ടാണെന്നാണ് റിപോർട് വ്യക്തമാക്കുന്നത്.
< !- START disable copy paste -->
ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്ന് വരെയുള്ള കണക്കുകൾ പരിശോധിച്ചാണ് ആരോഗ്യ വകുപ്പ് റിപോർട് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ തന്നെ പ്രമേഹം, രക്താതി സമ്മർദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളോ വൃക്ക രോഗങ്ങളോ ഉള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. അതേസമയം യഥാസമയം ആശുപത്രിയിൽ എത്താത്തതാണ് മരണകാരണമെന്ന് പറയുമ്പോഴും ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ കാസർകോട്ട് ഉണ്ടോ എന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് മൗനം പാലിക്കുകയാണ്.
കാസർകോട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥ. കോവിഡിന്റെ ഒന്നാം ഘട്ടത്തിലാണ് ഇത് ഏറെ ചർച ചെയ്യപ്പെട്ടത്. കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ ഓക്‌സിജെൻ ക്ഷാമവും നേരിട്ടു. വിദഗ്ദ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത മൂലം തൊട്ടടുത്തെ പ്രദേശമായ മംഗളൂറിനെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ലോക്ഡൗൺ മൂലം മംഗളുറു അതിർത്തി അടച്ചപ്പോൾ കാസർകോട്ടെ 20 ലേറെ പേരാണ് വിദഗ്ദ ചികിത്സ ലഭ്യമാകാതെ മരണപ്പെട്ടത്.
ബദിയടുക്ക ഉക്കിനടുക്കയിലെ കാസർകോട് മെഡികൽ കോളജ്, ചട്ടഞ്ചാൽ തെക്കിലിലെ ടാറ്റാ കോവിഡ് ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കാസർകോട്ടെ ജനറൽ ആശുപത്രി തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും ജീവനക്കാരുടെ കുറവടക്കമുള്ള പ്രയാസങ്ങൾ നേരിടുന്നു.
സംസ്ഥാനത്ത് ഏറ്റവും കുറവ് കോവിഡ് മരണം റിപോർട് ചെയ്‌ത ജില്ലകളിൽ ഒന്നാണ് കാസർകോട്. പക്ഷേ യഥാസമയം ചികിത്സ ലഭിക്കാതെ മരണപ്പെടുന്നത് ആശങ്കയാണ് സൃഷ്ടിക്കപ്പെടുന്നത്. കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരിക്കുന്നതാണ് പ്രധാന കാരണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ പലരും മംഗളൂറിൽ നിന്ന് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയാൽ തന്നെ വീടുകളിൽ കഴിയുകയും ചെയ്യുന്നതായും രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് ബന്ധപ്പെട്ടവരെ വിവരം അറിയിക്കുന്നതെന്നും കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധനയ്ക്ക് തയ്യാറാവാത്തത് മറ്റൊരു വെല്ലുവിളിയാണെന്നും റിപോർടിൽ പറയുന്നു.
കോവിഡ് പോസിറ്റീവ് ആയാൽ നിർബന്ധമായും ബന്ധപ്പെട്ടവർക്ക് വിവരം നൽകണമെന്നും ജീവിത ശൈലി രോഗമുള്ളവർ കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. അതേസമയം ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളാണ് അധികൃതരിൽ നിന്ന് ഉണ്ടാവേണ്ടതെന്നാണ് പൊതുജനാഭിപ്രായം. കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ അത് കാസർകോട്ട് സ്ഥാപിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപെടെ ചികിത്സയ്ക്കായി പ്രശ്നങ്ങൾ നേരിടുകയും, മികച്ച ആരോഗ്യ സംവിധാനം ഇല്ലാത്ത സാഹചര്യത്തിലും എയിംസിന് ഏറ്റവും അർഹത കാസർകോട്ടാണെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
Powered by Info News For You

Keywords: Kasaragod, Kerala, News, Top-Headlines, Treatment, Death, COVID-19, Hospital, Health-Department, Health, Report, Badiyadukka, Medical College, Chattanchal, Kanhangad, Govt. college, General-hospital, Doctor, Covid deaths more in Kasaragod due to untimely treatment.
Powered by Info News For You

Comments
Post a Comment