പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ പ്രതികാരം; യുവതിയുടെ നഗ്നദൃശ്യങ്ങളും ഫോണ്‍ നമ്പരും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
മുംബൈ: (www.kvartha.com 13.09.2021) പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ യുവതിയുടെ നഗ്നദൃശ്യങ്ങളും ഫോണ്‍ നമ്പരും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്.
Powered by Info News For You
മുംബൈയിലെ ദിലീപ് ജെയ്ന്‍ എന്ന 45 കാരനെയാണ് പൊലീസ് തിരയുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ പേരില്‍ വ്യാജ അകൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. വിരാര്‍ സ്വദേശിനിയായ 29 കാരിയുടെ നഗ്ന ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്. ഒരുവര്‍ഷം മുന്‍പാണ് സ്ഥലത്തെ വ്യാപാരിയായ ദിലീപ് ജെയ്‌നുമായുള്ള ബന്ധത്തില്‍ നിന്ന് യുവതി പിന്മാറിയത്.
ഇതോടെ പ്രതികാരം തീര്‍ക്കാനായി ഇരുവരുടേയും സ്വകാര്യ നിമിഷങ്ങളില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ചായിരുന്നു അകൗണ്ടുകള്‍ തുടങ്ങിയത്. ഫോണ്‍ നമ്പറും വ്യാപകമായി പ്രചരിപ്പിച്ചു.
പലരും ഫോണിലേക്ക് നിരന്തരം വിളിച്ചതോടെയാണ് യുവതി ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ ഏഴ് എഫ് ഐ ആറുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് വിരാര്‍ പൊലീസ് പറഞ്ഞു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി ഒളിവിലാണ്. എന്നാല്‍ പ്രതി ഇപ്പോഴും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് കുടുംബം പറയുന്നു. പല നമ്പറുകളില്‍ നിന്നാണ് ഫോണ്‍വിളി എത്തുന്നതെന്നും ഇവര്‍ പൊലീസിനോട് പരാതിപ്പെട്ടു.

Keywords: Mumbai police looking for accused who circulated woman visuals and phone number, Mumbai, News, Local News, Social Media, Police, Complaint, National, Crime, Criminal Case.
Powered by Info News For You

Comments
Post a Comment