കാനഡയിലേക്ക് പറക്കാം; ഇന്‍ഡ്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീക്കി
ന്യൂഡെല്‍ഹി: (www.kvartha.com 26.09.2021) ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ കാനഡയിലേക്ക് പറക്കാം. വിമാനങ്ങള്‍ക്ക് ഒരു മാസത്തോളം ഏര്‍പെടുത്തിയ വിലക്ക് നീക്കി കാനഡ. ഇന്‍ഡ്യയില്‍ നിന്നും കോമേഴ്‌സല്‍, സ്വകാര്യ വിമാനങ്ങളുടെ സര്‍വീസ് സെപ്തംബര്‍ 26 വരെ കാനഡ നിര്‍ത്തിവച്ചിരുന്നു. ഈ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെയാണ് പുതിയ തീരുമാനം.
അതേസമയം സുരക്ഷ മുന്‍കരുതലുകള്‍ക്കൊപ്പം അംഗീകൃത ലബോറടെറി നല്‍കുന്ന കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് കൂടി വേണം. സെപ്തംബര്‍ 27 മുതല്‍ എയര്‍ കാനഡ ഇന്‍ഡ്യയില്‍ നിന്നും സര്‍വീസ് ആരംഭിക്കും. സെപ്തംബര്‍ 30നാണ് എയര്‍ ഇന്‍ഡ്യ സര്‍വീസ് ആരംഭിക്കുക. കാനഡയിലേക്ക് എത്തുന്നവര്‍ ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എടുത്ത കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റാണ് ഹാജരാക്കേണ്ടത്.
യാത്രക്ക് 18 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധിക്കണം. ഇതിനൊപ്പം വാക്‌സിന്‍ വിവരങ്ങള്‍ കാന്‍ മൊബൈല്‍ ആപിലോ വെബ്‌സൈറ്റിലോ അപ്‌ലോഡ് ചെയ്യണം. മറ്റ് രാജ്യങ്ങള്‍ വഴി കാനഡയിലേക്ക് എത്തുന്നവര്‍ മൂന്നാമതൊരു രാജ്യത്ത് നിന്നുള്ള കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റാണ് ഹാജരാക്കേണ്ടത്.
Keywords: New Delhi, News, National, Flight, Ban, Travel, Canada, Passengers, Canada lifts ban on passenger flights from India
Powered by Info News For You

Comments
Post a Comment