ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതിന് പിന്നാലെ ഭാര്യയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: (www.kvartha.com 12.09.2021) പോത്തന്‍കോട് പ്ലാമൂട് ചിറ്റിക്കര പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശിനി മിഥുന (22) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
മിഥുനയുടെ ഭര്‍ത്താവ് സൂരജ് അഞ്ചു ദിവസം മുന്നേ മുട്ടത്തറയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. രാവിലെയാണ് മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളാണ് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്.
Keywords: Thiruvananthapuram, News, Kerala, Found Dead, Death, Police, Woman found dead in Pothencode
Powered by Info News For You

Comments
Post a Comment