നല്ല ഉദ്യോഗസ്ഥരെ ഇനിയും കാസർകോട്ടേക്ക് തട്ടിക്കോളൂവെന്ന് ജനങ്ങൾ; മുട്ടിൽ മരംമുറി കേസ് പുറത്ത് കൊണ്ടുവന്ന ഡി എഫ് ഒ യെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് നാട്
കാസർകോട്: (www.kasargodvartha.com 10.09.2021) നല്ല ഉദ്യോഗസ്ഥരെ ഇനിയും കാസർകോട്ടേക്ക് തട്ടിക്കോളൂവെന്ന് ജില്ലയിലെ ജനങ്ങൾ. സാധാരണയുള്ള പൊതു സ്ഥലം മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ ശിക്ഷാ നടപടിയുടെയും മറ്റും ഭാഗമായി കൈക്കൂലിക്കാരെയും അഴിമതിക്കാരെയും മാത്രം കാസർകോട്ടേക്ക് തട്ടാറുള്ള സർകാരുകൾ ഇത് ആദ്യമായാണ് നല്ലൊരു ഉദ്യോഗസ്ഥനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.
സത്യസന്ധനായ ഡി എഫ് ഒയെ ഉന്നതരുടെ കണ്ണിലെ കരടായത് കൊണ്ട് മാത്രം കാസർകോട്ടെക്ക് മാറ്റിയപ്പോൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് നാട്. പ്രമാദമായ വയനാട് മുട്ടിൽ മരംമുറി കേസ് പുറത്ത് കൊണ്ട് വന്ന ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഒ പി ധനേഷ് കുമാർ വ്യാഴാഴ്ചയാണ് കാസർകോട് ഡി എഫ് ഒ ആയി ചുമതലയേറ്റത്.
പ്രതികളുടെ ഇടപെടലിനെ തുടർന്ന് ഇദ്ദേഹത്തെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് സംസ്ഥാന രാഷ്ട്രീയത്തിലും ജനങ്ങൾക്കിടയിലും ഉദ്യോഗസ്ഥതലത്തിലും ഏറെ ചർചയായിരുന്നു. ഈട്ടി മരം മുറിയിലും മരം കടത്തിലും പ്രതിയായ വ്യക്തിയുമായി ചേർന്ന് സൗത് വയനാട് ഡിവിഷൻ ഓഫീസ് സൂപ്രണ്ട് വ്യാജരേഖ ചമച്ചതായുള്ള കാര്യങ്ങൾ അടങ്ങിയ റിപോർട് കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്റർക്ക് നൽകിയത് ധനേഷ് കുമാർ ആയിരുന്നു.
സൂര്യ ടിമ്പേഴ്സിന് അനുമതിപത്രം ഉപയോഗിച്ച് ചെക് പോസ്റ്റ് വഴി അനധികൃതമായി മരം കടത്തിയതായി ധനേഷ് കുമാർ കഴിഞ്ഞ ഫെബ്രുവരിയിൽ റിപോർട് നൽകിയിരുന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ധനേഷ് കുമാർ മാനന്തവാടി, ചാലക്കുടി, മറയൂർ, അട്ടപ്പാടി എന്നിവിടങ്ങളിൽ മരംകൊള്ളക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു.
ജില്ലയിൽ ഗജ ഓപറേഷൻ പുനരാരംഭിക്കുമെന്ന് പുതിയ ഡി എഫ് ഒ വെളിപ്പെടുത്തി. വനപ്രദേശത്തിനടുത്ത് കാട്ടാന ശല്യം സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും കർണാടക വനം വകുപ്പുമായി വീഡിയോ കോൺഫറൻസ് നടത്തുമെന്നും ധനേഷ് കുമാർ പറഞ്ഞു.
പരിസ്ഥിതി സ്നേഹവും വനസംരക്ഷണവും കണക്കിലെടുത്ത് ആദര സൂചകമായി സഹ്യാദ്രിയിലെ രണ്ട് സസ്യങ്ങൾ ഇദ്ദേഹത്തിൻ്റെ പേരിലാണ് അറിയപ്പെടുന്നത്. സി സി ജിയം ധനേഷിയാന, റൊട്ടാല ധനേഷിയാന എന്നിവയാണ് ഇദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെടുന്ന സസ്യങ്ങൾ. സാങ്ച്വറി ഏഷ്യ 2012 പുരസ്‌കാരവും, വൈൽഡ് ലൈഫ് ഇൻഡ്യ പുരസ്‍കാരവും നേടിയിട്ടുണ്ട് ഈ ഉദ്യോഗസ്ഥൻ.
Keywords: Kasaragod, News, Kerala, Case, Top-Headlines, Government, Wayanad, Report, Kozhikode, Forest, Check-post, Dhanesh Kumar takes charge as Kasaragod DFO.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment