'ഞാന്‍ രാജ് കുന്ദ്രയാണോ? എന്നെ കാണുമ്പോള്‍ കുന്ദ്രയെപ്പോലെയാണോ തോന്നുന്നത്? ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യങ്ങളോട് മുഖം തിരിച്ച് നടി ശില്‍പ ഷെട്ടി

മുംബൈ: (www.kvartha.com 27.09.2021) നീലചിത്ര നിര്‍മാണ വിതരണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ പ്രതിരോധത്തിലായിരിക്കയാണ് നടി ശില്‍പ ഷെട്ടി. നിരവധി കോണുകളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും മറുപടി നല്‍കാനാകാത്ത ഒരു അവസ്ഥയിലായിരുന്നു അവര്‍. ഭര്‍ത്താവ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് താന്‍ എന്തുപിഴച്ചു എന്ന് അവര്‍ പറയുകയും ചെയ്തു.

Shilpa Shetty says do I look like Raj Kundra when asked about her husband, Mumbai, News, Actress, Bollywood, Arrest, Trending, Cinema, National

ഭര്‍ത്താവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇങ്ങനെ നിരവധി പ്രതികരണങ്ങളും താരത്തിന്‍േറതായി പുറത്തുവന്നിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ശില്‍പ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖം തിരിച്ച നടി 'എന്നെ കാണുമ്പോള്‍ കുന്ദ്രയെപ്പോലെയാണോ തോന്നുന്നത്?' എന്ന മറുപടിയായിരുന്നു നല്‍കിയത്. 'ഞാന്‍ രാജ് കുന്ദ്രയാണോ? എന്നെ കാണുമ്പോള്‍ കുന്ദ്രയെപ്പോലെയാണോ തോന്നുന്നത്? അപ്പോള്‍ ഞാന്‍ ആരാണ്?' -എന്നായിരുന്നു ശില്‍പയുടെ മറുപടി.

'ഒരു സെലിബ്രിറ്റിയെന്ന നിലയില്‍ നിങ്ങള്‍ ഒരിക്കലും പരാതിപ്പെടരുത്. അത് വിശദീകരിക്കേണ്ടതിന്റെ ആവശ്യമില്ല. ഇതാണ് എന്റെ ജീവിതത്തിന്റെ തത്വശാസ്ത്രം' -ചെറുചിരിയോടെ ശില്‍പ കൂട്ടിച്ചേര്‍ത്തു.

നേരത്തേ നീലചിത്ര നിര്‍മാണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും രാജ് കുന്ദ്രയുടെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് അറിയില്ലെന്നും ശില്‍പ പൊലീസിന് മൊഴി നല്‍കിയിരുന്നു. സെപ്റ്റംബര്‍ 17നാണ് നീലചിത്ര നിര്‍മാണ കേസില്‍ രാജ് കുന്ദ്രക്കും കൂട്ടാളികള്‍ക്കുമെതിരെ ഡെല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് കേസില്‍ രാജ് കുന്ദ്രക്ക് ജാമ്യം ലഭിച്ചിരുന്നു.

FB: Shilpa Shetty says do I look like Raj Kundra when asked about her husband, Mumbai, News, Actress, Bollywood, Arrest, Trending, Cinema, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?