'പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്, ഞാനും ഒരു ഇരയാണ്': മുന്‍ മിസ് ഇന്‍ഡ്യ
മുംബൈ: (www.kvartha.com 01.08.2021) ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി തന്റെ നീലച്ചിത്രം ഷൂട് ചെയ്‌തെന്ന ആരോപണവുമായി സിനിമാ കമ്പനിക്കെതിരെ മുന്‍ മിസ് ഇന്‍ഡ്യ. സിനിമ നിര്‍മാണക്കമ്പനിയില്‍ അവസരം തേടിച്ചെന്നപ്പോഴാണ് ഇരയാകപ്പെട്ടതെന്ന് മോഡെല്‍ കൂടിയായ മുന്‍ മിസ് ഇന്‍ഡ്യ യൂണിവേഴ്‌സ് പാരി പാസ് വാന്‍ ആരോപിച്ചു.
'പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്. ഞാനും ഒരു ഇരയാണ്'- പാരി പാസ് വാന്‍ പറഞ്ഞു. ആ കേസ് ഇപ്പോഴും മുംബൈ പൊലീസ് അന്വേഷിക്കുകയാണെന്നും കമ്പനിയുടെ പേര് വെളിപ്പെടുത്താതെ പാരി പാസ് വാന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഭര്‍ത്താവ് നീരജ് പാസ് വാനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ പാരി ഇടംപിടിച്ചിരുന്നു. പാരി നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ ഭര്‍ത്താവ് ജയിലിലാണ്.
അതേസമയം നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാകെറ്റ് കേസുമായി പാരിക്ക് ബന്ധമുണ്ടെന്നും പെണ്‍കുട്ടികളെ കെണിയില്‍ വീഴുത്തുകയാണ് പാരിയുടെ ജോലിയെന്നും ഭര്‍തൃവീട്ടുകാര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ പാരിയുടെ വിശദീകരണം ഇതാണ്, സ്ത്രീധനം നല്‍കാന്‍ താന്‍ വിസമ്മതിച്ചതാണ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ജാര്‍ഖണ്ഡിലെ കത്രാസ് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പാരി പറഞ്ഞു.
Powered by Info News For You

Comments
Post a Comment