വാക്‌സിന്‍ നല്‍കണമെങ്കില്‍ ആദ്യം രെജിസ്റ്റെര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഡോക്ടറെ കോടാലി കൊണ്ട് ആക്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

മുംബൈ: (www.kvartha.com 28.09.2021) വാക്‌സിന്‍ നല്‍കണമെങ്കില്‍ ആദ്യം രെജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഡോക്ടറെ കോടാലി കൊണ്ട് ആക്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മനോഹര്‍ റാതോഡ് (32) ആണ് അറസ്റ്റിലായത്. കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന മെഡികല്‍ ഓഫിസര്‍ ഡോ. സന്തോഷ് ജാദവിന് നേരെയായിരുന്നു ആക്രമണം. 

കോവിഡ് വാക്‌സിനായി രെജിസ്റ്റര്‍ ചെയ്യാത്തതിന് പുറമെ വരി മറികടന്ന് ആദ്യമെത്തിയതോടെ വാക്‌സിന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കോടാലിയെടുത്ത് ജാദവ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു എന്നും ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡോക്ടര്‍ ഒഴിഞ്ഞുമാറിയതിനാല്‍ വലിയ അപകടം ഒഴിവായതായി പൊലീസ് വ്യക്തമാക്കി.

Mumbai, News, National, Crime, Attack, Complaint, Arrest, Arrested, Vaccine, Police, Man demands COVID-19 vaccination on priority attacks doctor

Keywords: Mumbai, News, National, Crime, Attack, Complaint, Arrest, Arrested, Vaccine, Police, Man demands COVID-19 vaccination on priority attacks doctor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?