യുപിയില്‍ കോണ്‍സ്റ്റബിളിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തതായി പൊലീസ്

ലക്‌നൗ: (www.kvartha.com 09.09.2021) യുപിയില്‍ പൊലീസ് കോണ്‍സ്റ്റബിളിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തതായി പൊലീസ്. ബുധനാഴ്ച രാത്രി 9.45 മണിയോടെ ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയിലായിരുന്നു സംഭവം. ഡ്യൂടി കഴിഞ്ഞ് സ്വന്തം വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങിയ അരുണ്‍ എന്ന കോണ്‍സ്റ്റബിളിന് നേരെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെന്നും പൊലീസ് അറിയിച്ചു. വെടിയേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ഇദ്ദേഹം 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഇതിനു ശേഷം കോണ്‍സ്റ്റബിളിന്റെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. 

Lucknow, News, National, Crime, Police, hospital, Cop Shot At By Unidentified Men In Uttar Pradesh

Keywords: Lucknow, News, National, Crime, Police, hospital, Cop Shot At By Unidentified Men In Uttar Pradesh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?