കിടപ്പുമുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: (www.kvartha.com 10.09.2021) ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. സതീഷിന്റെ ഭാര്യ സവിത (24) യെയാണ് അര്‍ധരാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുരുഷ സുഹൃത്തുമായി സംസാരിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച സവിത ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് ഭര്‍ത്താവ് സതീഷിന്റെ അമ്മയും സഹോദരിപുത്രിയുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടു വര്‍ഷം മുന്‍പായിരുന്നു സവിതയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് വിദേശത്താണ്.

സംഭവത്തെക്കുറിച്ച് വള്ളികുന്നം പൊലീസ് പറയുന്നതിങ്ങനെ: സവിതയും പാവുമ്പ സ്വദേശിയുമായ ഒരു യുവാവും അടുപ്പത്തിലായിരുന്നു. രാത്രി ഇയാളെ ഫോണില്‍ വിളിച്ച് സവിത ആത്മഹത്യ ഭീഷണി മുഴക്കി. അര്‍ധരാത്രിയോടെ യുവാവ് വീട്ടിലെത്തി. വീടിന് പുറത്ത് നടന്ന സംഭാഷണത്തിനിടെ പെട്ടെന്ന് മുറിയില്‍ കയറി യുവതി വാതിലടച്ചു. പരിഭ്രാന്തനായ യുവാവ് ബഹളം വച്ച് ആളെക്കൂട്ടി. ആളുകളെത്തി മുറി തുറന്ന് നോക്കുമ്പോള്‍ സവിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ പുരുഷസുഹൃത്ത് ഓടി രക്ഷപെടുകയായിരുന്നവെന്നും പൊലീസ് പറഞ്ഞു.

News, Alappuzha, Found Dead, Dies, Kerala, State, Top-Headlines, Women,

അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സവിതയുടെ കുടുംബം ആരോപിക്കുന്നത്. സ്ത്രീധനമായി നല്‍കിയ 26 പവന്‍ സ്വര്‍ണം കാണാനില്ലെന്നും പരാതിയുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ടെം റിപോര്‍ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Alappuzha, Found Dead, Dies, Kerala, State, Top-Headlines, Women, Young woman found dead.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?