പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ താത്പര്യമില്ല; തീരുമാനം രാഹുലിനെ അറിയിച്ച് അംബിക സോണി; ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ രാജിക്ക് പിന്നാലെ ആശയക്കുഴപ്പിലായി കോണ്‍ഗ്രസ്


ന്യൂഡെല്‍ഹി: (www.kvartha.com 19.09.2021) പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് അറിയിച്ച് അംബിക സോണി. അതോടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് പകരം ആരാണെന്ന ആശയക്കുഴപ്പിലായി കോണ്‍ഗ്രസ്. ഡെല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അംബിക സോണി മുഖ്യമന്ത്രി സ്ഥാനത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

അമരീന്ദര്‍ സിംഗ് രാജി വച്ചതോടൊണ് പുതിയ മുഖ്യമന്ത്രിക്കായി കോണ്‍ഗ്രസ് ചര്‍ച്ച ആരംഭിച്ചത്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് അംബിക സോണിയുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച നടന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ അംബികാ സോണിയെ മുഖ്യമന്ത്രിയാക്കാന്‍ ഹൈകമാന്‍ഡിന് താല്‍പര്യമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ അംബികാ സോണി മുഖ്യമന്ത്രി സ്ഥാനം നിരസിച്ചതായാണ് റിപോര്‍ടുകള്‍.

പഞ്ചാബ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ശനിയാഴ്ചയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവച്ചത്. മുപ്പതിലേറെ എം എല്‍ എമാര്‍ ആംആദ്മി പാര്‍ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡും അമരീന്ദറിനെ കൈവിട്ടത്. 

ഭരണവിരുദ്ധ വികാരമുണ്ടെന്ന് എ ഐ സി സി സര്‍വെയും അമരീന്ദറിന് തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. 

പഞ്ചാബില്‍ അമരിന്ദര്‍ സിങ്ങിന്റെ പിന്‍ഗാമിയെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഉച്ചയ്ക്ക് ശേഷമോ തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്ന് റിപോര്‍ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമരിന്ദറിന്റെ പകരക്കാരനെ കണ്ടെത്തുക എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവിളിയാണ്. സുനില്‍ ഝാക്കര്‍, വിജയ് ഇന്ദര്‍ സിംഗ്ല, അംബിക സോണി, കുല്‍ജിത്ത് സിങ് നാഗ്ര എന്നിവരാണ് പരിഗണനയില്‍. 

News, National, India, New Delhi, Politics, Political party, Congress, Rahul Gandhi, Punjab, Chief Minister, 'Punjab Chief Minister Must Be Sikh Leader': Ambika Soni Rejects Offer


പിസിസി അധ്യക്ഷനായ നവജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയാല്‍ അംഗീകരിക്കില്ലെന്നാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അമരിന്ദര്‍ സിങ്ങിന്റെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിന് 6മാസം ശേഷിക്കെ വെല്ലുവിളി ഏറ്റെടുക്കാന്‍ ശേഷിയുള്ള ജനകീയ മുഖത്തെയാണ് ഹൈകമാന്‍ഡ് തേടുന്നത്. 

മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കറിനാണ് പ്രഥമ പരിഗണന. സമുദായ സമവാക്യം സുനില്‍ ഝാക്കറിന്റെ കാര്യത്തില്‍ അനുകൂല ഘടകമാണ്. മുഖ്യമന്ത്രി ഹിന്ദുവും പി സി സി പ്രസിഡന്റ് ജാട്-സിഖ് സമുദായംഗവും. ഈ സമവാക്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഫത്തേഗഡ് സാഹിബ് എംഎല്‍എ കുല്‍ജിത്ത് സിങ് നാഗ്രയ്ക്കും സാധ്യതയുണ്ട്. എംപിമാരായ രവനീത് സിങ് ബിട്ടു, പ്രതാപ് സിങ് ബജ് വ
എന്നിവരും പരിഗണനയിലുണ്ട്. 
 
Keywords: News, National, India, New Delhi, Politics, Political party, Congress, Rahul Gandhi, Punjab, Chief Minister, 'Punjab Chief Minister Must Be Sikh Leader': Ambika Soni Rejects Offer

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?