തമിഴ്നാട്ടിലെ സ്കൂളുകൾ പൂർണമായും തുറക്കുന്നു; എട്ട് വരെയുള്ള ക്ലാസുകൾ നവംബർ ഒന്ന് മുതൽ പുനരാരംഭിക്കും
ചെന്നൈ: (www.kvartha.com 28.09.2021) തമിഴ്നാട്ടിലെ സ്കൂളുകൾ പൂർണമായും തുറക്കുന്നു. നവംബർ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ഈ മാസം ഒന്ന് മുതൽ സ്കൂളുകളിൽ ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവിൽ ക്ലാസുകൾ. ഈ മാസം ആദ്യം മുതൽ കോളജുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
അതേസമയം മഹാരാഷ്ട്രയിലും സ്കൂളുകൾ തുറക്കാൻ തീരുമാനമായി. ഒക്ടോബർ നാലിന് സ്കൂളുകൾ തുറക്കുമെന്ന് മഹാരാഷ്ട്ര സർകാർ അറിയിച്ചു. സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഒക്ടോബർ ഏഴ് മുതൽ പ്രവേശനം നൽകാനും സർകാർ തീരുമാനിച്ചു. നഗരങ്ങളിൽ എട്ട് മുതൽ 12 വരെയും ഗ്രാമങ്ങളിൽ അഞ്ച് മുതൽ 12 -ാം തരം വരെയും ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.

കേരളത്തിലും സ്കൂളുകൾ തുറക്കാൻ മാർഗരേഖ പുറത്തിറങ്ങിയിരുന്നു. ഒക്ടോബർ നാല് മുതൽ തന്നെയാണ് സംസ്ഥാനത്തും ക്ലാസുകൾ ആരംഭിക്കുന്നത്. ഒക്ടോബർ 15 ഓടെ എല്ലാ ക്ലാസുകളും ആരംഭിക്കുമെന്ന് സംസ്ഥാന സർകാർ വ്യക്തമാക്കിയിരുന്നു.
Powered by Info News For You

Comments
Post a Comment