'ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഏറ്റവും വലിയ നേട്ടവും നീയാണ്'; മകൾക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

കൊച്ചി: (www.kvartha.com 08.09.2021) മകള്‍ അലംകൃതയുടെ ഏഴാം പിറന്നാളിന് ആശംസയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. മകളെ പൃഥ്വിരാജ് അല്ലിയെന്നാണ് വിളിക്കുന്നത്. പൃഥ്വിരാജിന്റെ മകളുടെ വിശേഷങ്ങളും കൃസൃതികളൂം അറിയാന്‍ ആരാധകര്‍ ഏറെ താല്‍പര്യപെടാറുണ്ട്. ആരാധകര്‍ സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് അല്ലിയെയും സ്‌നേഹിക്കുന്നത്.

News, Prithvi Raj, Kochi, Kerala, Film, Actor, Birthday, Father, Mother, Daughter, Love, Book, 'You are our greatest joy and greatest achievement ever'; Prithviraj wishes his daughter a happy birthday.

അല്ലിയുടെ വീഡിയോയും ഫോടോകളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമാണ്. ജന്മദിനത്തോടനുബന്ധിച്ച് അല്ലിയുടെ ഫോടോയും അതിനു താഴെ മനോഹരമായ ആശംസയും പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. അത് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ്.


'സന്തോഷകരമായ ജന്മദിനം. മമ്മയും ഡാഡിയും വളരെ അഭിമാനിക്കുന്നു നിന്നെ ഓര്‍ത്ത്. പുസ്തകങ്ങളോടുള്ള നിന്റെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വിശാലമാകട്ടെ. എല്ലായ്പ്പോഴും വളരെ ജിജ്ഞാസുമായി തുടരട്ടെ, നീ എല്ലായ്പ്പോഴും വലിയ സ്വപ്‌നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു.' എന്നാണ് പൃഥ്വിരാജ് കുറിച്ചത്.


Keywords: News, Prithvi Raj, Kochi, Kerala, Film, Actor, Birthday, Father, Mother, Daughter, Love, Book, 'You are our greatest joy and greatest achievement ever'; Prithviraj wishes his daughter a happy birthday.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?