'ഇരട്ടക്കുട്ടികളേയും കൊണ്ട് മാതാവ് കിണറ്റില്‍ ചാടി'; കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം, യുവതി കസ്റ്റഡിയില്‍


കോഴിക്കോട്: (www.kvartha.com 27.09.2021) നാദാപുരത്ത് മാതാവ് ഇരട്ടകുട്ടികളെയും കൊണ്ട് കിണറ്റില്‍ ചാടിയതായി പൊലീസ്. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റില്‍ ചാടിയതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹ് മദ് റസ്വിന്‍, ഫാത്തിമ റൗഹ എന്നിവരാണ് മരിച്ചത്. 

ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;  സി സി യു പി സ്‌ക്കൂള്‍ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ ആണ് സുബിന. കിണറ്റില്‍ ചാടും മുന്‍പ് യുവതി വാണിമേല്‍ ഉള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചിരുന്നു. മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നും അറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അഗ്‌നിശമന ജീവനക്കാരും എത്തിയാണ് സുബിനയെയും കുട്ടികളെയും കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നതായി പൊലീസ് അറിയിച്ചു. 

News, Kerala, State, Kozhikode, Well, Mother, Twins, Children, Police, Hospital, Custody, Kozhikode: Mother jumps into well with twins and the babies died


ആശുപത്രിയിലെത്തിച്ച യുവതിയെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആരോഗ്യാവസ്ഥ അനുകൂലമാകുന്നതോടെ ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാശ്രമത്തിനും കൊലപാതകത്തിനുമുള്ള കാരണം വ്യക്തമായിട്ടില്ലെന്നും കുടുംബ പ്രശ്നങ്ങള്‍ ഉണ്ടോയെന്നത് അടക്കം പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, State, Kozhikode, Well, Mother, Twins, Children, Police, Hospital, Custody, Kozhikode: Mother jumps into well with twins and the babies died

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?