പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അകൗണ്ടുകള്‍ നിര്‍മിച്ച് അശ്ലീല സന്ദേശം; പരാതിയുമായി വിദ്യാര്‍ഥിനികള്‍

കോഴിക്കോട്: (www.kvartha.com 21.09.2021) സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അകൗണ്ടുകള്‍ നിര്‍മിച്ച് അശ്ലീല സന്ദേശം അയക്കുന്നതായി പരാതി. വിദ്യാര്‍ഥിനികളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല സന്ദേശം അയക്കുകയും ഫോടോയും വിവരങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് പൊലീസില്‍ പരാതി നല്‍കിയത്.

ആനയാംകുന്ന് സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളുടെ പേരിലും അശ്ലീല സന്ദേശങ്ങള്‍ വരുന്നതായും സ്ത്രീകളുടെ പേരിലും വ്യാജ അകൗണ്ടുകള്‍ നിര്‍മിച്ച് അശ്ലീല സന്ദേശമയക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടേയും, വിദ്യാര്‍ഥിനികളുടേയും പ്രൊഫൈല്‍ ഫോടോ ഉപയോഗിച്ച് അവരുടെ സുഹൃത്തുക്കള്‍ക്കാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Kozhikode, News, Kerala, Complaint, Students, Police, Crime, Message, Creating fake accounts in the name of girls and sending obscene messages; Students with complaints

Keywords: Kozhikode, News, Kerala, Complaint, Students, Police, Crime, Message, Creating fake accounts in the name of girls and sending obscene messages; Students with complaints


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?