അടിവസ്ത്രം മാത്രം ധരിച്ച് ബിഹാറില്‍ എം എല്‍ എയുടെ ട്രെയിന്‍ യാത്ര; ചോദ്യം ചെയ്ത സഹയാത്രക്കാരെ അസഭ്യം പറയുകയും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി

പട്ന: (www.kvartha.com 03.09.2021) ബിഹാറില്‍ അടിവസ്ത്രം മാത്രം ധരിച്ച് എം എല്‍ എയുടെ ട്രെയിന്‍ യാത്ര. ചോദ്യം ചെയ്ത സഹയാത്രക്കാരെ അസഭ്യം പറയുകയും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി.
ജെ ഡി യു എം എല്‍ എ ഗോപാല്‍ മണ്ഡല്‍ ആണ് പട്നയില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസില്‍ ഇത്തരത്തില്‍ യാത്ര ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

Bihar: JDU MLA Gopal Mandal Got Entangled With The Passenger When He Stopped Roam Underwear In Tejas Train, Uproar, Patna, News, MLA, Politics, Photo, Social Media, Train, Passengers, National

സ്ത്രീകള്‍ ഉള്‍പൈടെ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്മെന്റിലാണ് ഗോപാല്‍ മണ്ഡല്‍ അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്. സഹയാത്രികനായിരുന്ന പ്രഹ്ളാദ് എന്നയാളാണ് എംഎല്‍എയെ ചോദ്യം ചെയ്തത്.
എന്നാല്‍ എംഎല്‍എയാണ് എന്നറിയാതെയാണ് താന്‍ ചോദ്യം ചെയ്തതെന്നും ഇതോടെ ക്ഷുഭിതനായ ഗോപാല്‍ മണ്ഡല്‍ തന്റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറയുകയായിരുന്നുവെന്നും പ്രഹ്ളാദ് പറയുന്നു.

അതേസമയം കടുത്ത പ്രമേഹരോഗിയായ എംഎല്‍എ പെട്ടെന്ന് ശൗചാലയത്തില്‍ പോകുന്നതിനിടെ വസ്ത്രം ധരിച്ചില്ലെന്നേയുള്ളൂവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്. വിഷയത്തില്‍ നേരിട്ട് പ്രതികരിക്കാന്‍ എംഎല്‍എ ഇനിയും തയ്യാറായിട്ടില്ല.

അതേസമയം അടിവസ്ത്രം മാത്രം ധരിച്ച എം എല്‍ എയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

Keywords: Bihar: JDU MLA Gopal Mandal Got Entangled With The Passenger When He Stopped Roam Underwear In Tejas Train, Uproar, Patna, News, MLA, Politics, Photo, Social Media, Train, Passengers, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?