'വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാൽ കേരളത്തിൽ പാർടി സംപൂജ്യമാകും'; പാർടി ചട്ടക്കൂട് വിട്ട് സുധീരൻ പുറത്ത് പോകില്ലെന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരൻ

കോഴിക്കോട്: (www.kvartha.com 29.09.2021) പാർടി പുനസംഘടനയിൽ വി എം സുധീരന് അതൃപ്തി ഉണ്ടെങ്കിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ ആവശ്യപ്പെടാമായിരുന്നുവെന്ന് കെ മുരളീധരൻ. പാർടി ചട്ടക്കൂട് വിട്ട് സുധീരൻ പുറത്ത് പോകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ നന്മക്ക് മാത്രമേ അദ്ദേഹം പ്രവർത്തിക്കുകയുള്ളു. വി എം സുധീരനെ താൻ നേരിട്ട് കാണുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം പാർടി പുന:സംഘടന ​ഗ്രൂപ് അടിസ്ഥാനത്തിൽ ആകരുതെന്നും എം പി ആവശ്യപ്പെട്ടു. എ ഐ സി സി സി ജനറൽ സെക്രടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുന:സംഘടന നീളരുത്. താൻ നിർദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവരുണ്ടെങ്കിൽ നിർദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയിൽ ചർച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാൽ കേരളത്തിൽ പാർടി സംപൂജ്യമാകുമെന്നും കെ മുരളീധരൻ പറഞ്ഞു.

News, Kozhikode, Kerala, State, Top-Headlines, K.Muraleedaran, Politics, Congress, V. M.Sudheeran,


കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളെയെല്ലാം താരിഖ് അൻവർ കാണുന്നുണ്ട്. എല്ലാവരുമായും ചർച നടത്തിയ ശേഷമേ പുന:സംഘടനയുമായി മുന്നോട്ടു പോകാവൂയെന്ന് ഹൈകമാൻഡ് നിർദേശം നൽകിയിരുന്നു.

Keywords: News, Kozhikode, Kerala, State, Top-Headlines, K.Muraleedaran, Politics, Congress, V. M.Sudheeran, K Muraleedharan says party reorganization should not be group based.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?