കോവിഷീല്‍ഡ്, ആസ്ട്രസെനക വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞാൽ ബൂസ്റ്റര്‍ ഡോസ്; ബഹ്‌റൈനിൽ അനുമതി
മനാമ: (www.kvartha.com 07.09.2021) കോവിഷീല്‍ഡ്, ആസ്ട്രസെനക വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ബഹ്‌റൈനില്‍ അനുമതി.
18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് ദേശീയ കോവിഡ് പ്രതിരോധ മെഡികല്‍ സമിതിയുടെ തീരുമാനം.
18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് ദേശീയ കോവിഡ് പ്രതിരോധ മെഡികല്‍ സമിതിയുടെ തീരുമാനം.
60 വയസും അതിന് മുകളിലും പ്രായമുള്ളവരും ആറുമാസം മുമ്പ് ആസ്ട്രസെനക(കോവിഷീല്‍ഡ്) രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ബൂസ്റ്റര്‍ ഡോസിന് യോഗ്യരാണെന്നും ഇവര്‍ക്ക് ഫൈസര്‍ വാക്‌സിനോ, ആസ്ട്രസെനകയോ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ healthalert(dot)gov(dot)bh എന്ന വെബ്‌സൈറ്റ് വഴിയോ ബിവെയര്‍ ബഹ്‌റൈന്‍ ആപ്ലികേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
Keywords: News, Bahrain, World, Vaccine, COVID-
19, Corona, Booster, Bahrain approves third booster.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment