പഞ്ചറൊട്ടിക്കാനായി വാഹനം ജാകിയില്‍ ഉയര്‍ത്തുന്നതിനിടെ ജാകി തകര്‍ന്ന് അപകടം; വൈക്കോല്‍ കയറ്റിയ പികപ് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കൊല്ലം: (www.kvartha.com 23.09.2021) പികപ് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാര്‍ (43) ആണ് മരിച്ചത്. കൊട്ടാരക്കര കുളക്കടയിലാണ് സംഭവം. വൈക്കോല്‍ കയറ്റിയ പികപ് ലോറി മറിഞ്ഞാണ് അപകടം സംഭവിച്ചത്.
വൈക്കോല്‍ കയറ്റിയ ലോറിയുമായി പോകുന്നതിനിടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പഞ്ചറൊട്ടിക്കാനായി വാഹനം ജാകിയില്‍ ഉയര്‍ത്തുന്നതിനിടെ ജാകി തകര്‍ന്ന് ലോറി മറിയുകയായിരുന്നു. വാഹനത്തിന്റെ അടിയില്‍പെട്ട ഡ്രൈവര്‍ സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ദാരുണ അപകടം.
Powered by Info News For You

Comments
Post a Comment