അഞ്ച് മാസം മുമ്പ് ഉദ്‌ഘാടനം ചെയ്ത ജ്വലറിയിൽ കവർചാ ശ്രമം; സർവ ഉപകരണങ്ങളുമായി മോഷ്ടിക്കാൻ എത്തിയവരെ പൊളിച്ച് സുരക്ഷാ ജീവനക്കാരൻ
നീലേശ്വരം: (www.kasargodvartha.com 09.09.2021) ഇലക്ട്രിക് കടർ ഉൾപെടെ സർവ സന്നാഹങ്ങളുമായി ജ്വലറി കവർച നടത്താനുള്ള ശ്രമം സുരക്ഷാ ജീവനക്കാരന്റെ സമയോചിത ഇടപെടലിൽ പൊളിഞ്ഞു. കൊട്ടുമ്പുറം കെ എം സരീഷിന്റെ ഉടമസ്ഥതയിലുള്ള കുഞ്ഞിമങ്ങലത്ത് ജ്വലറിയിലാണ് സംഭവം നടന്നത്.
ബുധനാഴ്ച പുലർചെ രണ്ട് മണിക്കാണ് സംഭവം നടന്നത്. ഇലക്ട്രിക് കടർ ഉപയോഗിച്ച് ഷടർ മുറിക്കാൻ ശ്രമത്തിനിടെ ശബ്ദം കേട്ടാണ് സുരക്ഷാ ജീവനക്കാരൻ പുതുക്കൈ സുരേശന്റെ ശ്രദ്ധ പതിഞ്ഞത്. ഉടൻ തന്നെ ഇദ്ദേഹം സമീപത്തുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരെയും മറ്റും വിളിച്ചു കൂട്ടി. ഇതിനിടയിൽ അപകടം മനസിലാക്കിയ കവർച സംഘം സമീപത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
ജ്വലറിയുടെ സിസിടിവിയും ദിശ മാറ്റി വെച്ച നിലയിലാണ്. സമീപ സ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഫൊറൻസിക് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
< !- START disable copy paste -->
Powered by Info News For You

കടർ പ്രവർത്തിപ്പിക്കാൻ ത്രീഫേസ് ലൂപെടുത്തത് സമീപത്തെ ഇലക്ട്രിക് ലൈനിൽ നിന്നാണെന്ന് മനസിലായിട്ടുണ്ട്. ഇവർ ഉപേക്ഷിച്ച കടർ, കംപ്രസർ, മഴു, പ്ലാസ്റ്റിക് കയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് മാസം മുമ്പാണ് ഈ ജ്വലറി ഉദ്‌ഘാടനം ചെയ്തത്.
ജ്വലറിയുടെ സിസിടിവിയും ദിശ മാറ്റി വെച്ച നിലയിലാണ്. സമീപ സ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഫൊറൻസിക് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
Keywords: Kasaragod, Kerala, News, Jewellery, Nileshwaram, Ambulance, Forensic-enquiry, Police, Case, Attempted theft at jewellery.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment