ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി വസതിയില്‍ മരിച്ച നിലയില്‍; കൊലപാതക കേസ് രെജിസ്റ്റര്‍ ചെയ്ത് പൊലീസ്


ലക്‌നൗ: (www.kvartha.com 10.09.2021) ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയെ വസതിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ മന്ത്രിയും ബി ജെ പി നേതാവുമായ ആത്മാറാം തോമറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യു പി ഭാഗ്പത്തിലെ വസതിയിലാണ് മരിച്ച നിലയില്‍ ഉണ്ടായിരുന്നത്. 

വെള്ളിയാഴ്ചയാണ് കഴുത്തില്‍ തൂവാല പൊതിഞ്ഞ നിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കൂടാതെ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും കാറും സംഭവസ്ഥലത്തുനിന്നും കാണാതായിട്ടുണ്ട്.   
മരണത്തില്‍ അസ്വാഭാവികത ഉള്ളതായി പൊലീസ് പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

News, National, India, Lucknow, Uttar Pradesh, Ex minister, Death, Crime, Police, Case, Vehicles, Car, Dead Body, Former Uttar Pradesh minister and BJP leader Atmaram Tomar found dead at his Baghpat residence


വെള്ളിയാഴ്ച രാവിലെ ഡ്രൈവര്‍ വിജയ് വീട്ടിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ലെന്ന് പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് വാതില്‍ ബലമായി തുറന്ന് അകത്തുകയറി നോക്കിയപ്പോള്‍ തോമറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങളാരും വീട്ടിലുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഫോറെന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തും. തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, National, India, Lucknow, Uttar Pradesh, Ex minister, Death, Crime, Police, Case, Vehicles, Car, Dead Body, Former Uttar Pradesh minister and BJP leader Atmaram Tomar found dead at his Baghpat residence

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?