'പിഞ്ചുകുഞ്ഞിന്റെ തല ഭാഗം കടിച്ചുപിടിച്ച് നായ തെരുവിലൂടെ നടന്നു'; അന്വേഷണം
ചെന്നൈ: (www.kvartha.com 09.09.2021) പിഞ്ചുകുഞ്ഞിന്റെ തല ഭാഗം കടിച്ചുപിടിച്ച് നായ തെരുവിലൂടെ നടന്നുവെന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മധുര ബിബികുളത്താണ് നാടിനെ ഞെട്ടിച്ച സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുഞ്ഞിന്റെ തല മാത്രം കടിച്ചെടുത്ത് ഒരു നായ ബിബികുളത്ത് തെരുവിലൂടെ നടക്കുന്നുണ്ടെന്ന് തല്ലാകുളം സ്റ്റേഷനില്‍ വിവരം കിട്ടിയത്.
എടിഎമില്‍ പണമെടുക്കാനെത്തിയ ആളാണു സംഭവം ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് നായയെ ഓടിച്ച് കുഞ്ഞിന്റെ തല ഭാഗം കവറിലാക്കി ആശുപത്രിയിലേക്ക് മാറ്റി. ചെളി പുരണ്ട നിലയിലായിരുന്ന കുഞ്ഞിന്റെ തല.
കുഞ്ഞിന്റെ മറ്റ് വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെല്ലാം വിശദ പരിശോധന നടത്തിയെങ്കിലും ശരീരത്തിന്റെ ബാക്കി ഭാഗം കണ്ടെത്താനായില്ല. ചവറ്റുകൂനയില്‍ മറവ് ചെയ്ത മൃതദേഹത്തില്‍ നിന്ന് നായ തല കടിച്ചെടുത്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശദമായ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തി അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Chennai, News, National, Dog, Crime, Police, Baby, Baby's severed head recovered from stray dog in Madurai
Powered by Info News For You

Comments
Post a Comment