തണ്ണിമത്തന്‍ കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്
കായംകുളം: (www.kvartha.com 17.09.2021) തണ്ണിമത്തന്‍ കയറ്റി വന്നലോറി മറിഞ്ഞ് അപകടം. ആലപ്പുഴയില്‍ ദേശീയ പാതയിലാണ് സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്‌നാട് മേട്ടുപാളയം സ്വദേശി ശങ്കരാജന് (60) ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം പുലര്‍ചെ അഞ്ചുമണിയോടെ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപമാണ് അപകടം. കോയമ്പത്തൂരില്‍ നിന്ന് അഞ്ചലിലേക്ക് തണ്ണിമത്തന്‍ കയറ്റി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അപകട സ്ഥലത്ത് നിന്നും ലോറി ഉയര്‍ത്തി മാറ്റി.
Keywords: News, Kerala, Accident, Injured, Driver, Lorry, Driver injured in accident in which lorry overturned
Powered by Info News For You

Comments
Post a Comment