മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

ഇടുക്കി: (www.kvartha.com 27.09.2021) കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. വലിയ പാറകളാണ് റോഡിലേക്ക് വീണ നിലയാണുള്ളത്. വലിയ പാറക്കള്‍ റോഡിലേക്ക് ഇടിയഞ്ഞ് വീണതോടെ ഗതാഗതം ഉള്‍പെടെ പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. കഴിഞ്ഞ വര്‍ഷം ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് ഇടിഞ്ഞിരിക്കുന്നത്. 

ബൈസണ്‍വാലിക്ക് പോകുന്ന ജംക്ഷനില്‍ നിന്നും ഏകദേശം 100 മീറ്റര്‍ അകലെയാണ് രാത്രി 11 മണിയോടെ മലയിടിച്ചിലുണ്ടായത്. അതേസമയം ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. 

Idukki, News, Kerala, Rain, Road, Another landslide on Munnar Gap Road

Keywords: Idukki, News, Kerala, Rain, Road, Another landslide on Munnar Gap Road


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?