കാഴ്ചയില്ലാത്ത ഹൊറഗ്ലാനിസ് ഇനം; തിരുവന്‍വണ്ടൂരില്‍ വീട്ടിലെ കിണറ്റില്‍നിന്ന് ഭൂഗര്‍ഭ മീന്‍ കണ്ടെത്തി


ചെങ്ങന്നൂര്‍: (www.kvartha.com 29.09.2021) തിരുവന്‍വണ്ടൂരില്‍ വീട്ടിലെ കിണറ്റില്‍നിന്ന് വെള്ളം കോരിയപ്പോള്‍ ഭൂഗര്‍ഭ മീന്‍ കണ്ടെത്തി. നടുവിലേത്ത് ഗോപാലകൃഷ്ണന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഹൊറഗ്ലാനിസ് ഇനത്തില്‍പെട്ട മീന്‍ കണ്ടെത്തിയത്. ഗോപാലകൃഷ്ണന്റെ ഭാര്യ രാഗിണി, കിണറ്റില്‍ നിന്നും വെള്ളം കോരിയപ്പോഴാണ് ഇതിനെ കിട്ടിയത്. 

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) അധികൃതരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അവരെത്തി മീനിനെ പഠനാവശ്യത്തിന് കൊണ്ടുപോയി. സുതാര്യമായ തൊലിയാണ് ഇവയ്ക്ക്. ശരീരത്തിനുള്ളിലെ സങ്കീര്‍ണമായ സൂക്ഷ്മ രക്തധമനികള്‍ പുറത്ത് കാണുന്നതിനാല്‍ കാഴ്ചയില്‍ ചുവപ്പുനിറം തോന്നിക്കും. സാധാരണ ചെങ്കല്‍ പ്രദേശത്ത് കാണപ്പെടുന്ന, മുഷി വര്‍ഗത്തില്‍പ്പെട്ട ഇത്തരം മീനുകള്‍ക്ക് കാഴ്ചയില്ലെന്ന് കുഫോസ് അധികൃതര്‍ പറഞ്ഞു. 

News, Kerala, State, Alappuzha, Fish, Rare-fish, Well, Study, Discovered rare underground fish into well, belonging to the genus Horaglanis


സഹഗവേഷകരായ രമ്യ എല്‍. സുന്ദര്‍, ആര്യ സിദ്ധാര്‍ഥന്‍ എന്നിവര്‍ തിരുവന്‍വണ്ടൂരിലെത്തിയാണ് മീനിനെ കൊണ്ടുപോയത്. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ സ്പീഷിസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ (ഡി ഒ ഇ സി സി) സഹകരണത്തോടെ, കേരള ഫിഷറീസ് സര്‍വകലാശാലയില്‍ ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ഇവയെക്കുറിച്ചു പഠനം നടത്തിവരികയാണ്. 

Keywords: News, Kerala, State, Alappuzha, Fish, Rare-fish, Well, Study, Discovered rare underground fish into well, belonging to the genus Horaglanis

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?