ചരിത്ര നേട്ടത്തിനുടമയായി ക്രിസ്റ്റ്യാനോ; ലോകകപ്പ് യോഗ്യതയില്‍ പോര്‍ചുഗലിന് ജയം

ലിസ്ബണ്‍: (www.kvartha.com 02.09.2021) ലോകകപ്പ് യോഗ്യതയില്‍ മത്സരത്തിൽ പോർചുഗലിന് ഇരട്ടി മധുരം. യോഗ്യത മത്സരത്തിൽ ഒരു ഗോളിന് പുറകിലായ ശേഷം പോര്‍ചുഗലിന് ത്രസിപ്പിക്കുന്ന ജയം. ഒപ്പം അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അയര്‍ലന്‍ഡിനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഐതിഹാസിക പ്രകടനമായിരുന്നു ഈ മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തിന്റേത്.

Cristiano Ronaldo, Football, News, Cristiano Ronaldo led Portugal to great win in WC qualifiers.

മത്സരത്തിന്റെ തുടക്കത്തില്‍ പെനാല്‍റ്റിയും പിന്നീട് ഒരു തുറന്ന അവസരവും താരം നഷ്ടമാക്കിയിരുന്നു. 45-ാം മിനുറ്റിൽ അയര്‍ലന്‍ഡ് ജോൺ ഈഗനിലൂടെ ലീഡെടുത്തു. എന്നാൽ അവസാന നിമിഷങ്ങളില്‍ ക്രിസ്റ്റ്യാനോ തന്നെ പോര്‍ചുഗലിന് രക്ഷകനായെത്തി. 89-ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയ താരം ഇഞ്ചുറി സമയത്ത് വിജയ ഗോളും നേടി.

36 കാരനായ പറങ്കി താരത്തിരത്തിന്റെ പേരിൽ ഇപ്പോള്‍ 111 ഗോളായി. 1993 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഇറാന്‍ താരം അലി ദേയി നേടിയ 109 ഗോളുകളുടെ റെകോര്‍ഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. യൂറോപില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച സെര്‍ജിയോ റാമോസിനൊപ്പം (180 മത്സരങ്ങള്‍) എത്താനും താരത്തിനായി.


Keywords: Cristiano Ronaldo, Football, News, Cristiano Ronaldo led Portugal to great win in WC qualifiers.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?