റോഡില്‍ പകുതി വിവസ്ത്രയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; 'കാറില്‍നിന്ന് തള്ളിയിട്ടതോ റോഡിലൂടെ നടന്നുപോകുമ്പോള്‍ കാറിടിച്ച് വീണ ശേഷം മറ്റു വാഹനങ്ങള്‍ കയറിയിറങ്ങിയതോ ആകാമെന്ന് സംശയം'; അപകടമരണമെന്ന് ഫൊറന്‍സിക് റിപോര്‍ട്, ദുരൂഹത തുടരുന്നു


കോയമ്പത്തൂര്‍: (www.kvartha.com 08.09.2021) കഴിഞ്ഞ ദിവസം അവിനാശി റോഡില്‍ ചിന്നിയപാളയം ചെക് പോസ്റ്റിന് സമീപം നടുറോഡിലേക്ക് ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാവിലെ ആറോടെയാണ് ചിന്നിയംപാളയത്ത് സ്വകാര്യ ആശുപത്രിക്ക് സമീപമാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. 

65 വയസ് തോന്നിക്കുന്ന സ്ത്രീയുടെ പകുതി വിവസ്ത്രയായ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഓടുന്ന വാഹനത്തില്‍നിന്ന് വലിച്ചെറിയുന്ന തരത്തിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ സ്ത്രീയെ കാറില്‍നിന്ന് തള്ളിയിട്ടതോ റോഡിലൂടെ നടന്നുപോയ സ്ത്രീ കാറിടിച്ച് വീണ ശേഷം മറ്റു വാഹനങ്ങള്‍ കയറിയിറങ്ങിയതോ ആകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

News, National, India, Dead Body, Death, Woman, Police, Crime, Investigates, Vehicles, CCTV, Incident of woman dead body found on Avinashi Road, police launch investigation


സി സി ടി വിയില്‍നിന്ന് ഒരു കാര്‍ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. കാറില്‍നിന്ന് 2 പേര്‍ ഇറങ്ങുന്നതും സമീപത്ത് ചെന്ന് നോക്കിയശേഷം വീണ്ടും കാറില്‍ കയറി പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് എയര്‍പോര്‍ട് റോഡിലൂടെ പോയി മടങ്ങിയ തിരുവള്ളൂര്‍ ഭാഗത്തുള്ള വാഹനമാണെന്ന്
കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട കാറിന്റെ പിന്നാലെയെത്തിയ ഓടോറിക്ഷയുടെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളില്‍ കാറിന്റെ ഡോറുകള്‍ അടഞ്ഞ നിലയിലാണ്. വാഹനത്തിലോ മറ്റെവിടെയെങ്കിലും വച്ചോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിച്ചതാണെന്നും പൊലീസ് സംശയിച്ചിരുന്നു. വാഹനങ്ങള്‍ കയറിയിറങ്ങി മുഖവും ശരീരത്തിന്റെ പല ഭാഗങ്ങളും തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു. 

അതേസമയം, അപകടമരണമെന്നാണ് ഫൊറന്‍സിക് റിപോര്‍ടില്‍ പറയുന്നത്. മരിച്ചയാളുടെ സാരിയും മറ്റു വസ്ത്രങ്ങളും സമീപത്തുനിന്ന് പൊലീസിന് ലഭിച്ചു.

Keywords: News, National, India, Dead Body, Death, Woman, Police, Crime, Investigates, Vehicles, CCTV, Incident of woman dead body found on Avinashi Road, police launch investigation

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?