ഇനി ഓണ്‍ലൈനിലും കല്യാണം; വിവാഹത്തിനുള്ള സാങ്കേതിക സൗകര്യം ഒരുക്കി തരാമെന്ന് സര്‍കാര്‍


കൊച്ചി: (www.kvartha.com 09.09.2021) കല്യാണം കഴിക്കാന്‍, സമയത്ത് നാട്ടിലെത്താനാവാതെ വിഷമിക്കുന്ന വിദേശത്തുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. വധൂവരന്മാര്‍ ഓണ്‍ലൈനില്‍ ഹാജരായി വിവാഹം നടത്താനുള്ള സാങ്കേതിക സൗകര്യം ഒരുക്കാനാകുമെന്ന് സര്‍കാര്‍ ഹൈകോടതിയെ അറിയിച്ചു. ഐ ടി വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ബിശ്വനാഥ് സിന്‍ഹ, സെക്രടറി മുഹ് മദ് വൈ സഫറുള്ള, ഐ ടി മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ഹാജരായാണ് ഇക്കാര്യം ഹൈകോടതിയെ അറിയിച്ചത്. 

ഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതിതേടി തിരുവനന്തപുരം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈകോടതിയാലാണ് സര്‍കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തായതിനാലാണ് ഹര്‍ജിക്കാര്‍ ഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതി തേടിയത്. ജസ്റ്റിസ് മുഹ് മദ് മുശ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

News, Kerala, State, Kochi, Government, High Court of Kerala, Marriage, Online, Technology, Kerala High Court allows couples to appear online to register marriage


കോടതിയുടെ നിര്‍ദേശമുണ്ടെങ്കില്‍ വധൂവരന്മാര്‍ക്ക് ഓണ്‍ലൈനില്‍ വിവാഹിതരാകാനുള്ള സൗകര്യമൊരുക്കാമെന്ന് സര്‍കാര്‍ വ്യക്തമാക്കി. അതേസമയം വിവാഹത്തിനായി ഓണ്‍ലൈനില്‍ ഹാജരാകുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങള്‍ സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി. സാങ്കേതികകാര്യങ്ങളില്‍ പിന്തുണ നല്‍കാനാകും, എന്നാല്‍ ആളെ തിരിച്ചറിയുന്നതിലും വധൂവരന്മാരുടെ മാനസിക നില വിലയിരുത്തുന്നതുമടക്കം ഓണ്‍ലൈനില്‍ കല്യാണത്തില്‍ വെല്ലുവിളിയാകും. 

സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭേദഗതി വരുത്തേണ്ടത് കേന്ദ്ര സര്‍കാരാണെന്നും അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു. ഹര്‍ജിയില്‍ കോടതി ഉടന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. പിന്നീട് കേന്ദ്രത്തിന്റെയടക്കം നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമതീരുമാനം.

Keywords: News, Kerala, State, Kochi, Government, High Court of Kerala, Marriage, Online, Technology, Kerala High Court allows couples to appear online to register marriage

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?