കട് ലെറ്റിനായി ഇറച്ചി അരച്ചെടുക്കുന്ന യന്ത്രത്തില്‍ കൈപ്പത്തി കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിശമനസേന
തൃശ്ശൂര്‍: (www.kvartha.com 04.09.2021) ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിശമനസേന. ബീഹാര്‍ സ്വദേശി മുഹമ്മദ് മുശറഫിന്റെ കൈപ്പത്തിയാണ് യന്ത്രത്തില്‍ കുടുങ്ങിയത്. തൃശൂര്‍ എംജി റോഡിലെ തസ്‌കിന്‍ റസ്റ്റന്റിലെ ജീവനക്കാരനാണ് മുഹമ്മദ് മുശറഫ്.
ഭക്ഷണം പാകം ചെയ്യുന്നതിനിടെ മുശറഫിന്റെ കൈപ്പത്തി കട് ലെറ്റിനായി ഇറച്ചി അരച്ചെടുക്കുന്ന മെഷിനുള്ളില്‍ കുടുങ്ങുകയായിരുന്നു. റസ്റ്റോറന്റ് ജീവനക്കാര്‍ ഏറേ നേരം പരിശ്രമിച്ചെങ്കിലും കൈവലിച്ചെടുക്കാനോ യുവാവിനെ സഹായിക്കാനോ സാധിച്ചില്ല. തുടര്‍ന്ന് തൃശ്ശൂര്‍ അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ ജീവനക്കാര്‍ യുവാവിനെ രക്ഷിച്ചത്. അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ച ശേഷം ഹൈഡഡ്രോളിക് കടെര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്ത് മാറ്റുകയായിരുന്നു.
യന്ത്രത്തില്‍ കുടുങ്ങിയ കൈവിരലുകള്‍ക്ക് ക്ഷതമേറ്റ് നീലിച്ച നിലയിലാണ് ഉള്ളത്. വിദഗ്ദ ചികില്‍സക്കായി യുവാവിനെ ജൂബലി മിഷന്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചു.
Powered by Info News For You

Comments
Post a Comment