'ലോകത്തിലെ ഏറ്റവും നല്ല സഹോദരിയാണ് നീ'; അനുജത്തിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള കരീഷ്മ കപൂറിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

മുംബൈ: (www.kvartha.com 21.09.2021) 'ലോകത്തിലെ ഏറ്റവും നല്ല സഹോദരിയാണ് നീ', അനുജത്തി കരീന കപൂറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള ബോളിവുഡ് താരം കരീഷ്മ കപൂറിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു. കരീനയുടെ 41-ാം പിറന്നാള്‍ ദിനമാണ് ചൊവ്വാഴ്ച. കുടുംബാഗങ്ങളെല്ലാം ഒത്തുകൂടി കേക് മുറിച്ചാണ് കരീനയുടെ പിറന്നാള്‍ ആഘോഷമാക്കിയത്.

Happy Birthday, Kareena Kapoor. Forever A Queen Bee@41

ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രശസ്തമായ കപൂര്‍ കുടുംബത്തിലെ ഇളം തലമുറയിലെ അംഗങ്ങളാണ് കരിഷ്മ കപൂറും കരീന കപൂറും. അഭിനേതാക്കളായ രണ്‍ധീര്‍ കപൂറിന്റെയും ബബിതയുടെയും മക്കളായ കരിഷ്മയ്ക്കും കരീനയ്ക്കും സിനിമയോടുള്ള അഭിരുചി പാരമ്പര്യമായി ലഭിച്ച ഒന്നാണ്. സഹോദരിമാര്‍ എന്നതിനപ്പുറം ആത്മസുഹൃത്തുക്കള്‍ കൂടിയാണ് കരിഷ്മയും കരീനയും. ബോളിവുഡ് പാര്‍ടികളിലും ചടങ്ങുകളിലുമെല്ലാം പലപ്പോഴും കൈകോര്‍ത്ത് പ്രത്യക്ഷപ്പെടാറുള്ള ഈ സഹോദരിമാരുടെ കൂട്ട് ആരാധകര്‍ക്കും കൗതുകമാണ്.

ചേച്ചിയേക്കാള്‍ പേരെടുത്ത നടിയായി മാറിയത് കരീനയാണ്. സൂപെര്‍താര ചിത്രങ്ങളിലെ വിജയനായികയായ കരീന ഒരു ബ്യൂടി ഐകണ്‍ കൂടിയായത് വളരെ പെട്ടെന്നാണ്. 'റെഫ്യൂജി' എന്ന ചിത്രത്തിലൂടെയായിരുന്നു കരീനയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും കരീനയ്ക്ക് ലഭിച്ചു.

കഭി ഖുശി കഭി ഖം, അശോക, തലാഷ്, ഖുഷി, ചമേലി, അജ് നബി, ഫിഡ, ജബ് വി മെറ്റ്, ത്രി ഇഡിയറ്റ്‌സ്, കുര്‍ബാന്‍, വീ ആര്‍ ഫാമിലി, ഗോല്‍മാല്‍ 3, ബോഡി ഗാര്‍ഡ്, ഭജിരംഗീ ഭായീജാന്‍ തുടങ്ങി അറുപത്തിയഞ്ചോളം ചിത്രങ്ങളിലാണ് കരീന വേഷമിട്ടത്. അമീര്‍ ഖാന്‍ നായകനാവുന്ന ലാല്‍ സിങ് ചന്ദയാണ് റിലീസ് കാത്തിരിക്കുന്ന മറ്റൊരു കരീന ചിത്രം.

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെയാണ് കരീന വിവാഹം ചെയ്തിരിക്കുന്നത്. കരീന- സെയ്ഫ് ജോഡികള്‍ ആദ്യമൊന്നിക്കുന്നത് 'തഷാന്‍' എന്ന ചിത്രത്തിന്റെ സെറ്റിലാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്. തൈമൂര്‍ എന്ന മകനു പിന്നാലെ കരീന- സെയ്ഫ് ദമ്പതികള്‍ക്ക് അടുത്തിടെ ഒരു ആണ്‍കുട്ടി കൂടി പിറന്നിരുന്നു. ജഹാംഗീര്‍ എന്നാണ് മകന് കരീനയും സെയ്ഫും പേരു നല്‍കിയിരിക്കുന്നത്.

തൊണ്ണൂറുകളില്‍ നായികയായി തിളങ്ങിയ കരിഷ്മയുടെ ആദ്യ ചിത്രം 1991ല്‍ പുറത്തിറങ്ങിയ 'പ്രേം ഖെയ്ദി' ആയിരുന്നു. കൂലി നമ്പര്‍ വണ്‍, രാജാ ബാബു, രാജാ ഹിന്ദുസ്ഥാനി എന്നു തുടങ്ങി നിരവധി ബോക്‌സോഫീസ് ഹിറ്റുകളുടെ ഭാഗമായ കരിഷ്മയെ തേടി ദേശീയ പുരസ്‌കാരം ഉള്‍പെടെ നിരവധി അവാര്‍ഡുകളും എത്തി. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന കരിഷ്മ രണ്ടാം വരവില്‍ ഏതാനും സിനിമകളിലും വെബ് സീരിസിലും അഭിനയിച്ചെങ്കിലും അഭിനയത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ല.

വ്യവസായിയായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്ത കരിഷ്മ 2016ല്‍ വിവാഹമോചനം നേടി. സമൈറ, കിയാന്‍ എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്.

Happy Birthday, Kareena Kapoor. Forever A Queen Bee@41, Mumbai, News, Birthday Celebration, Actress, Bollywood, Social Media, National, Cinema

Keywords: Happy Birthday, Kareena Kapoor. Forever A Queen Bee@41, Mumbai, News, Birthday Celebration, Actress, Bollywood, Social Media, National, Cinema.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?