കേരളത്തെ നടുക്കിയ ജയില്‍ ബോംബേറ് കേസിൽ പരോളിലായിരുന്ന പ്രതി അസുഖം ബാധിച്ച് മരിച്ചു


തിരുവനന്തപുരം:(www.kvartha.com 10.09.2021) കേരളത്തെ നടുക്കിയ ജയില്‍ ബോംബേറ് കേസിൽ പരോളിലായിരുന്ന പ്രതി  അസുഖം ബാധിച്ച് മരിച്ചു. കരാട്ടെ ഫാറൂഖ് ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

    
News, Kerala, Thiruvananthapuram, Jail, Bomb Blast, Dead, Diseased, Accused, Case, The accused who was on parole in the jail bomber case that shook Kerala died due to illness


ചികിത്സക്കായി പരോളിലായിരുന്നു ഫാറൂഖ്. ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് അട്ടക്കുളങ്ങര ജയിലിന് മുന്നില്‍ കബീറിനെ ബോംബെറിഞ്ഞ് കൊന്ന കേസിലാണ് ഫാറൂഖ് ജയിലിൽ കിടന്നത്. 1999 ജൂലായ് 17നാണ് എല്‍ടിടിഇ കബീര്‍  എന്നറിയപ്പെടുന്ന കബീര്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്.

ഈ സംഭവം കേരളത്തെ ഒന്നടങ്കം നടുക്കിയിരുന്നു. തൂക്കിക്കൊലയ്ക്ക് വിധിച്ചിരുന്ന ഫാറൂഖിന്റെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു.

Keywords: News, Kerala, Thiruvananthapuram, Jail, Bomb Blast, Dead, Diseased, Accused, Case, The accused who was on parole in the jail bomber case that shook Kerala died due to illness
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?