ഗൂഗിള്‍ മാപ് ചതിച്ചു; വഴിതെറ്റിയ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ക്ലീനെര്‍ മരിച്ചു
അടിമാലി: (www.kvartha.com 10.09.2021) വഴിതെറ്റിയ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ക്ലീനെര്‍ മരിച്ചു. എറണാകുളം കറുകുറ്റി എടക്കുന്ന് ആമ്പലശേരി സുബ്രന്‍ (51) ആണ് മരിച്ചത്. വാഹന ഉടമയായ ഡ്രൈവര്‍ ഡേവിസിനെ (42) പരുക്കുകളോടെ കോലഞ്ചേരി മെഡികല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം നടന്നത്. രാജാക്കാട്ട് ആരംഭിക്കുന്ന കറി പൗഡര്‍ യൂണിറ്റിലേക്ക് യന്ത്രസാമഗ്രികളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വഴിയറിയാത്തതുകൊണ്ട് ഗൂഗിള്‍ മാപ് നോക്കിയാണ് ലോറി ഓടിച്ചതെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ പകുതി എത്തിയപ്പോള്‍ വഴിതെറ്റിയെന്നും ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നും ഡ്രൈവര്‍ വ്യക്തമാക്കി.
വാഹനത്തില്‍ നിന്ന് തെറിച്ച് പുറത്തേക്ക് വീണ സഹായിയെയും ലോറിക്കുള്ളില്‍നിന്ന് ഡ്രൈവറെയും നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തി അടിമാലി താലൂക് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റിരുന്ന സുബ്രനെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡികല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് മരിച്ചത്. സുബ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അടിമാലിയില്‍ നിന്നു കല്ലാര്‍കുട്ടി വെള്ളത്തൂവല്‍ വഴിയാണ് രാജാക്കാട്ടേക്ക് ദൂരം കുറഞ്ഞതും പ്രധാനപ്പെട്ടതുമായ റോഡ്. എന്നാല്‍ ഗൂഗിള്‍ മാപില്‍ കാണിച്ചത് മൂന്നാര്‍ റോഡില്‍ രണ്ടാംമൈലില്‍ എത്തിയ ശേഷം തട്ടാത്തിമുക്ക്, ആനച്ചാല്‍ വഴിയുള്ള റോഡാണ്. ഇതു വഴി വരുമ്പോഴാണ് തട്ടാത്തിമുക്കിന് സമീപം വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞതെന്ന് ഡ്രൈവര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment