നിര്‍മാണത്തിലുള്ള കെട്ടിട്ടത്തിന്റെ സ്ലാബ് തകര്‍ന്ന് തൊഴിലാളികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി


തിരുവനന്തപുരം: (www.kvartha.com 27.09.2021) കഴിഞ്ഞ ദിവസം കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട് നല്‍കാന്‍ ലേബര്‍ കമീഷണറോട് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. 

കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിരുന്നോയെന്ന് പ്രത്യേകം അന്വേഷിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുണ്ടായ അശ്രദ്ധയാണ് പൊറ്റമ്മലിലെ കെട്ടിട അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

News, Kerala, State, Thiruvananthapuram, Minister, Accident, Enquiry Report, Death, Building Collapse, Minister declared investigation in Pottammal accident


ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ കെട്ടിട നിര്‍മാണ തൊഴിലാളികളും തമിഴ്‌നാട് സ്വദേശികളുമായ കാര്‍ത്തിക് (22), സലീം (26) എന്നിവരാണ് മരണപ്പെട്ടത്. തങ്കരാജ് (32), ഗണേഷ് (31), ജീവാനന്ദം (22) എന്നീ തൊഴിലാളികളാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്ഥാപിച്ച കോണ്‍ക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ലാബിന് മുകളിലേക്ക് വീണാണ് അപകടം സംഭവിച്ചത്. താഴെ ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികള്‍ തകര്‍ന്ന സ്ലാബിനുള്ളില്‍പെടുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

കെട്ടിടം പോലീസും ഫയര്‍ഫോഴ്‌സും വിശദമായി പരിശോധിച്ചു. സംഭവത്തില്‍ കെട്ടിട ഉടമയെയും, നിര്‍മാണ കമ്പനി അധികൃതരെയും പ്രതി ചേര്‍ത്ത് 304 എ, 308 വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ അഞ്ച് പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. മെഡികല്‍ കോളജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Keywords: News, Kerala, State, Thiruvananthapuram, Minister, Accident, Enquiry Report, Death, Building Collapse, Minister declared investigation in Pottammal accident

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?