പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കളരിഗുരുക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: (www.kasargodvartha.com 05.09.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കളരിഗുരുക്കള്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി മജീന്ദ്രനെ(45)യാണ് കാക്കൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്ന കളരിസംഘത്തില്‍ കളരി അഭ്യസിക്കാന്‍ വന്ന 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കളരിഗുരുക്കളെ അറസ്റ്റ് ചെയ്തത്.

News, Kerala, State, Kozhikode, Top-Headlines, Police, Case, Arrest, Molestation, Kalarimaster arrested for molesting 14-year-old girl in Kozhikode


2019 ല്‍ 12കാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. 

പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതിയെ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. 

Keywords: News, Kerala, State, Kozhikode, Top-Headlines, Police, Case, Arrest, Molestation, Kalarimaster arrested for molesting 14-year-old girl in Kozhikode

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?