ലൈറ്റ്‌സ് ആന്‍ഡ് സൗന്‍ഡ്‌സ് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍
തൃശ്ശൂര്‍: (www.kvartha.com 04.09.2021) ലൈറ്റ്‌സ് ആന്‍ഡ് സൗന്‍ഡ്‌സ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ സ്വദേശി സജീവന്‍ ആണ് മരിച്ചത്. ലോക് ഡൗണിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്ന് ബന്ധുക്കള്‍ പറയുന്നു.
ലൈറ്റ് ആന്‍ഡ് സൗന്‍ഡ് മേഖലയിലെ ഒമ്പതാമത്തെ മരണമാണ് ഇതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍കാര്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Keywords: Thrissur, News, Kerala, Found Dead, Lockdown, Death, Lights and Sound employee found dead in Thrissur
Powered by Info News For You

Comments
Post a Comment