വീടിനുള്ളിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: (www.kvartha.com 06.09.2021) വീടിനുള്ളിലെ ശുചിമുറിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പട്ടത്താനം സ്വദേശി കാവ്യാ മോഹനാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയ്ക്ക് സമീപമുള്ള ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ അയത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഇരവിപുരം പൊലീസ് അറിയിച്ചു. പട്ടത്താനം കലാവേദി വായനശാലയ്ക്കു സമീപം വടക്കേവിള നഗര്‍ കൈലാസത്തില്‍ മോഹനന്‍-സീന ദമ്പതികളുടെ മകളാണ് കാവ്യ.

Kollam, News, Kerala, Found Dead, Student, Police, hospital, Plus two student found dead in Kollam

Keywords: Kollam, News, Kerala, Found Dead, Student, Police, hospital, Plus two student found dead in Kollam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?