ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍; വന്‍ കുടലിലെ ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു


സാവോപോളോ: (www.kvartha.com 07.09.2021) ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. താരത്തിന്റെ വന്‍ കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സാവോപോളോയിലെ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍വച്ചാണ് ശസ്ത്രക്രിയ ചെയ്തത്. 

തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച താരത്തെ ചൊവ്വാഴ്ച സാധാരണ മുറിയിലേക്ക് മാറ്റി. ഇപ്പോള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ പെലെ വിശ്രമത്തിലാണ്.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താന്‍ സുഖമായിരിക്കുന്നതായും പെലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കാര്‍ഡിയോ വാസ്‌കുലാര്‍ പരിശോധനയിലാണ് പെലെയുടെ വന്‍കുടലില്‍ ട്യൂമര്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 31 മുതല്‍ 80കാരനായ പെലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

News, World, International, Sports, Football, Football Player, Health, Treatment, Hospital, Brazil Legend Pele Recovering After Tumor Operation


അതേസമയം പെലെ അബോധാവസ്ഥയിലായി എന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പെലെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. 

'സുഹൃത്തുക്കളേ, ഞാന്‍ അബോധാവസ്ഥയിലല്ല. ഞാന്‍ വളരെ ആരോഗ്യവാനാണ്. കോവിഡ് കാരണം ചെയ്യാന്‍ കഴിയാതെ പോയ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആശുപത്രിയില്‍ എത്തിയത്' -പെലെ കുറിച്ചു. എന്നാല്‍ ആശുപത്രിയില്‍ തുടരുന്ന വിവരം പെലെ അന്ന് വെളിപ്പെടുത്തിയിരുന്നില്ല. 

2019ല്‍ മൂത്രാശയ അണുബാധയെത്തുടര്‍ന്ന് പെലെ ഫ്രാന്‍സിലെ ആശുപത്രിയില്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു.

 

Keywords: News, World, International, Sports, Football, Football Player, Health, Treatment, Hospital, Brazil Legend Pele Recovering After Tumor Operation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?