ഇടുക്കി ഏലത്തോട്ടത്തിലേക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം പരിശോധനാ സംഘം പിടികൂടി


ഇടുക്കി: (www.kvartha.com 01.08.2021) പണിയെടുക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം പരിശോധനാ സംഘം പിടികൂടി. ഇടുക്കി ഏലത്തോട്ടത്തിലേക്ക് എത്തിച്ച 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെയാണ് വാഹനത്തില്‍നിന്ന് കണ്ടെത്തിയത്. വാഹനത്തില്‍ 3 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. 

ചൈല്‍ഡ് പ്രൊടക്ഷന്‍ യൂണിറ്റ്, പൊലീസ്, തൊഴില്‍, മോടോര്‍ വാഹനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തമിഴ്‌നാട്ടില്‍ നിന്നും കുട്ടികളെ ജോലിക്ക് എത്തിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 

News, Kerala, Idukki, Minor girls, Job, Labours, Vehicle carrying the minors to the Idukki cardamom garden seized Inspection team


പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 12 വാഹന ഉടമകള്‍ക്കെതിരെ കേസും എടുത്തു. എന്നാല്‍ ഇതിനെക്കുറിച്ച് രക്ഷിതാക്കള്‍ പറയുന്നത് വീട്ടില്‍ ഒറ്റക്ക് ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പണിക്ക് കൊണ്ടു പോകുന്നതെന്നാണ്. പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റും.

Keywords: News, Kerala, Idukki, Minor girls, Job, Labours, Vehicle carrying the minors to the Idukki cardamom garden seized Inspection team

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?