9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പോക്സോ കേസിൽ 51 കാരന് 12 വർഷം തടവും പിഴയും

കാസർകോട്: (www.kasaragodvartha.com 24.09.2021) ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പോക്സോ കേസിൽ 51 കാരന് 12 വർഷം തടവും പിഴയും. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാമോദരനെ (51) ആണ് കാസർകോട് പോക്സോ കോടതി ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ വിവിധ പോക്സോ വകുപ്പുകൾ പ്രകാരം 12 വർഷം കഠിന തടവും, 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

   
News, Kasaragod, Court, Crime, Police, Rape, Police-station, Melparamba, Assault case; accused sentenced to 12 years in prison and fine.



പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം അധിക തടവുശിക്ഷ അനുഭവിക്കണം. 2017 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. സംഭവത്തിൽ കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് വിദ്യാനഗർ ഇൻസ്പെക്ടർ ആയിരുന്ന ബാബു പെരിങ്ങേത്തായിരുന്നു.

Keywords: News, Kasaragod, Court, Crime, Police, Rape, Police-station, Melparamba, Assault case; accused sentenced to 12 years in prison and fine.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?