കാണാതായ 8 വയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ വനമേഖലയില് നിന്ന് കണ്ടെത്തി; പുള്ളിപ്പുലിയുടെ ആക്രമണത്തില് കൊല്ലപ്പെട്ടതെന്ന് പൊലീസ്
ഡെറാഡൂണ്: (www.kvartha.com 21.09.2021) ഉത്തരാഖണ്ഡില് ബജേതി സ്വദേശിനിയായ എട്ടു വയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ വനമേഖലയില് നിന്ന് കണ്ടെത്തി. പിത്തോറഗഡിലെ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി മുതലാണ് പെണ്കുട്ടിയെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. തുടര്ന്ന് നടത്തിയ തെരച്ചിലില് വീടിന് സമീപത്തെ വനമേഖലയില് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പുള്ളിപ്പുലിയുടെ ആക്രമണത്തില് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്കുട്ടിയെ പുള്ളിപ്പുലി പിടികൂടിയത്. പുള്ളിപ്പുലിയെ കണ്ടെത്താനായി വനം വകുപ്പിന്റെ നേതൃത്വത്തില് പ്രദേശത്ത് വ്യാപക തെരച്ചില് ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്ന്ന് ജനങ്ങളോട് ജാഗ്രതയോടെയിരിക്കാന് നിര്ദേശം നല്കിയിട്ടുണ്ട്.
Keywords: News, Dehra Dun, National, Attack, Crime, Police, Animals, Death, Killed, Missing, Leopard Kills 8-Year-Old Girl In Uttarakhand's Pithoragarh
Powered by Info News For You

Comments
Post a Comment