8 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ക്രികെറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു
ന്യൂഡെല്‍ഹി: (www.kvartha.com 08.09.2021) 8 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ക്രികെറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു. ദാമ്പത്യം അവസാനിപ്പിച്ചതായി അയേഷയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. 2012ലായിരുന്നു ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള അയേഷയുമായി ധവാന്റെ വിവാഹം.
അതേസമയം വിവാഹമോചന വാര്‍ത്തയോട് ശിഖര്‍ ധവാന്‍ പ്രതികരിച്ചിട്ടില്ല. അയേഷ മുഖര്‍ജിയാകട്ടെ, ധവാന്റെ പേരു ചേര്‍ത്തുള്ള ഇന്‍സ്റ്റഗ്രാം അകൗണ്ട് ഡിലീറ്റ് ചെയ്ത് 'അയേഷ മുഖര്‍ജി' എന്ന പേരില്‍ പുതിയ അകൗണ്ട് ഉണ്ടാക്കി. വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടുകൊണ്ട് ദീര്‍ഘമായ കുറിപ്പും അയേഷ പങ്കുവച്ചു.
അയേഷയുടെ കുറിപ്പ്;
'രണ്ടാം തവണ വിവാഹമോചിതയാകുന്നതുവരെ വിവാഹമോചനം മോശം വാക്കാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. വാക്കുകള്‍ക്ക് ഇത്രമാത്രം അര്‍ഥതലങ്ങളാകാമെന്നത് എന്തൊരു തമാശയാണ്! ഇക്കാര്യം ആദ്യ വിവാഹമോചനത്തോടെ തന്നെ എനിക്ക് മനസ്സിലായിരുന്നു. ആദ്യ വിവാഹമോചനത്തിന്റെ വേളയില്‍ ഞാന്‍ ആകെ ഭയചകിതയായിരുന്നു. തോറ്റുപോയെന്നും ജീവിതത്തില്‍ തെറ്റായിട്ടെന്തോ ചെയ്യുകയാണെന്നുമുള്ള തോന്നലായിരുന്നു അന്ന്.
ഞാന്‍ എല്ലാവരേയും നിരാശപ്പെടുത്തിയെന്നും എല്ലാം സ്വാര്‍ഥതയാണെന്നുമായിരുന്നു ചിന്ത. മാതാപിതാക്കളേയും മക്കളേയും ദൈവത്തേയും നിരാശപ്പെടുത്തിയെന്ന് എനിക്കന്ന് തോന്നി. വിവാഹമോചനം അത്രയ്ക്ക് മോശം വാക്കായിരുന്നു.
ഇപ്പോഴിതാ, ഞാന്‍ രണ്ടാം തവണയും അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. വൂഹ്... ഇത് ഞെട്ടിക്കുന്നതാണ്. ഒരിക്കല്‍ വിവാഹമോചിതയായ ഞാനിതാ, വീണ്ടും മറ്റൊരു വിവാഹമോചനത്തിലേക്ക് നീങ്ങുന്നു. എനിക്കിനിയും എന്തൊക്കെയോ തെളിയിക്കാനുണ്ടായിരുന്നു. അതുകൊണ്ട് രണ്ടാം വിവാഹബന്ധവും തകര്‍ന്നപ്പോള്‍ അതെന്നെ ഭയപ്പെടുത്തി. ആദ്യത്തെ തവണ വിവാഹമോചിതയായപ്പോള്‍ നേരിട്ടതെല്ലാം എന്റെ മനസ്സിലേക്ക് വന്നു. ഭയം, തോറ്റെന്ന ചിന്ത, നിരാശ.. എല്ലാം നൂറിരട്ടിയായി എന്നിലേക്ക് വരുന്നു. ഇതെല്ലാം എന്തിനായിരുന്നു? വിവാഹവുമായി എന്റെ ബന്ധത്തെ ഇത് എങ്ങനെ ബാധിക്കും?
ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചതിന്റെ പരിണിത ഫലങ്ങളെല്ലാം ഞാന്‍ അനുഭവിച്ചതാണ്. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാന്‍ അന്ന് എനിക്കു സാധിച്ചതാണ്. പതുക്കെ ഭയവും അപ്രത്യക്ഷമായി. കൂടുതല്‍ കരുത്തുള്ളതായി എനിക്കു തോന്നി. എന്റെ ഭയവും വിവാഹമോചനമെന്ന വാക്കിനോടുള്ള വെറുപ്പുമെല്ലാം എന്റെ തന്നെ സൃഷ്ടികളായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. അയേഷ നീണ്ട കുറിപ്പ് പങ്കുവയ്ക്കുന്നു.
ധവാനേക്കാള്‍ 10 വയസ് കൂടുതലുള്ളയാളാണ് അയേഷ. ഇവരുടെ രണ്ടാം വിവാഹമായിരുന്നു ഇത്. മെല്‍ബണ്‍ണില്‍ നിന്നുള്ള ബോക്‌സറായ അയേഷയ്ക്ക് ആദ്യ വിവാഹത്തില്‍ 2 പെണ്‍മക്കളുണ്ട്. അയേഷയ്ക്കും ധവാനും സൊറാവര്‍ എന്നൊരു മകനുണ്ട്. ഡെല്‍ഹി ക്യാപിറ്റല്‍സിനായി യു എ ഇയില്‍ ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് 2021 കളിക്കാന്‍ ധവാന്‍ തയാറെടുക്കുകയാണ്. അടുത്തിടെ ശ്രീലങ്കയില്‍ നടന്ന ഒരു പരിമിത ഓവര്‍ പരമ്പരയില്‍ ധവാന്‍ ഇന്‍ഡ്യയെ നയിച്ചു.
Keywords: News, National, India, New Delhi, Sports, Cricket, Player, Instagram, Social Media, Divorce, Ayesha Mukherjee confirms divorce with Shikhar Dhawan after 8 years of marriageIndian cricketer #ShikharDhawan and his wife #AeshaMukerji have separated after eight years of marriage, according to an Instagram post made by Dhawan's wife. They have a son named Zoravar.
— IANS Tweets (@ians_india) September 7, 2021
Photo: @SDhawan25 pic.twitter.com/XCnTyezRx0
Powered by Info News For You

Comments
Post a Comment